Headlines

സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും. കൊല്ലം, പത്തനംതിട്ട, കോട്ടയം,ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. നാളെയും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജവാദ് ചുഴലിക്കാറ്റിൻറെ ശക്തി കുറയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രാത്രിയോടെ അതിതീവ്രന്യൂനമർദമായി മാറും. നിലവിൽ മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിലാണ് കാറ്റ് നീങ്ങുന്നത്. അതേസമയം ജവാദ് ചുഴലിക്കാറ്റ് ആന്ധ്ര ഒഡീഷ തീരത്തേക്ക് അടുത്തു. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് നാളെ ഉച്ചയ്ക്ക് ശേഷം…

Read More

പ്രശസ്ത ഗായകൻ തോപ്പിൽ ആൻ്റോ അന്തരിച്ചു

പ്രശസ്ത ഗായകൻ തോപ്പിൽ ആൻ്റോ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളം ഇടപ്പള്ളിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ആയിരത്തിലേറെ നാടകഗാനങ്ങളും ഒരുപിടി മികച്ച സിനിമാഗാനങ്ങളും ആലപിച്ചു. കലൂർ സെന്റ് അഗസ്റ്റിൻസ് സ്‌കൂളിലും പരിസരങ്ങളിലും പരിപാടികൾ അവതരിപ്പിച്ചുകൊണ്ടാണ് തോപ്പിൽ ആന്റോ കലാലോകത്തേക്ക് കടക്കുന്നത്. സ്‌റ്റേജ് ഗായകനായ തോപ്പിൽ ആന്റോ കേരളത്തിലെ പ്രമുഖ ട്രൂപ്പുകളിൽ പലതിലും പാടിയിട്ടുണ്ട്. നാടകരംഗത്ത് സമഗ്ര സംഭാവകൾ നൽകിയ പ്രതിഭാശാലികൾക്കൊപ്പമാണ് സംഗീതജീവിതം ആരംഭിച്ചത്. ‘പിന്നിൽ നിന്നു വിളിക്കും കുഞ്ഞാടുകൾ’.. എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യമായി…

Read More

പഴയ നിരക്കിൽ പ്ലാനുകൾ ലഭിക്കില്ല; നിരക്ക് വർധനയ്ക്ക് പിന്നാലെ ഡാറ്റ കുറച്ച് വിഐ

പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളുടെ ഡാറ്റാ ആനുകൂല്യങ്ങൾ വി കുറച്ചു. 359, 539, 839 പ്ലാനുകളുടെ ഡാറ്റാ ആനുകൂല്യമാണ് കുറച്ചത്. ഇതോടെ ഈ പ്ലാനുകളിൽ ദിവസേന രണ്ട് ജിബി ഡാറ്റ മാത്രമാണ് ലഭിക്കുക. ഈ പ്ലാനുകൾ ഉൾപ്പടെയുള്ള പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ മാറ്റം. ഉപഭോക്താക്കളിൽനിന്നുള്ള ശരാശരി വരുമാനം ഉയർത്തുന്നതിന്റെ ഭാഗമായാണ് വി പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചത്. ടെലികോം സെക്ടറിൽ കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറകടക്കാനാണ് ഈ തീരുമാനമെടുത്തത്. നേരത്തെ 299 രൂപയ്ക്ക്…

Read More

സംസ്ഥാനത്ത് ഇന്ന് 4557 പേർക്ക് കൊവിഡ്; 52 മരണം: 5108 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, എറണാകുളം 606, കോഴിക്കോട് 566, തൃശൂര്‍ 489, കൊല്ലം 350, കോട്ടയം 347, കണ്ണൂര്‍ 276, മലപ്പുറം 233, പത്തനംതിട്ട 211, ആലപ്പുഴ 160, പാലക്കാട് 151, ഇടുക്കി 139, വയനാട് 135, കാസര്‍ഗോഡ് 80 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,817 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ…

Read More

അട്ടപ്പാടിയിൽ ഗർഭിണികൾക്ക് പ്രത്യേകപദ്ധതി; നവജാത ശിശുക്കൾക്ക് ഐസിയു: ആരോഗ്യമന്ത്രി വീണാ ജോർജ്

അട്ടപ്പാടിയിലെ ഗർഭിണികൾക്കായി ആരോഗ്യ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഹൈറിസ്ക്ക് വിഭാഗത്തിൽപ്പെട്ട ഗർഭിണികൾക്ക് വേണ്ടിയാണ് പ്രത്യേക പദ്ധതി തയ്യാറാക്കുക. നവജാത ശിശുക്കൾക്കുള്ള ഐസിയു ഉടൻ ആരംഭിക്കുമെന്നും ശിശുരോഗ വിദഗ്‌ധനെയും ഗൈനക്കോളജിസ്റിനെയും നിയമിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ചുരമിറങ്ങാത്ത അട്ടപ്പാടിയിൽ തന്നെ ചികിത്സ ലഭ്യമാക്കുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ നടപ്പിലാക്കും. കോട്ടത്തറ ആശുപത്രിയെ കുറിച്ച് പരാതി ലഭിച്ചെന്നും പരാതി പരിശോധിച്ച് വീഴ്ച്ച സംഭവിച്ചെങ്കിൽ വേണ്ട നടപടി സ്വീകരിക്കുമെന്നും ഊരുകൾ…

Read More

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേഴ്‌സണല്‍ സ്റ്റാഫിന് പൊലീസ് മര്‍ദ്ദനം

  പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും കെ.എസ്.യു സംസ്ഥാന സെക്രട്ടറിയുമായ എ.എ. അജ്മലിനെ പൊലീസ് മര്‍ദിച്ചതായി പരാതി. തന്നോട് മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അജ്മല്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ആലുവ ബാങ്ക് കവലയില്‍ വച്ചായിരുന്നു സംഭവം. തൊടുപുഴ അല്‍ അസര്‍ കോളജില്‍ പ്രതിപക്ഷ നേതാവിന്റെ ‘മകള്‍ക്കൊപ്പം’ എന്ന സ്ത്രീധന വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്ത ശേഷം മൊഫിയ പര്‍വീണിന്റെ പിതാവ് ദില്‍ഷാദിനെ വീട്ടിലാക്കി മടങ്ങിവരുമ്പോഴായിരുന്നു അക്രമം. സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ച്…

Read More

പാലക്കാടുനിന്നും മൂന്ന് മാസം മുമ്പ് കാണാതായ വിദ്യാര്‍ഥിനിയെ മുംബൈയില്‍ കണ്ടെത്തി

പാലക്കാട്: ആലത്തൂരില്‍ നിന്ന് മൂന്നുമാസം മുന്‍പ് കാണാതായ സൂര്യയെന്ന വിദ്യാര്‍ഥിനിയെ മുംബൈയില്‍നിന്നും പോലീസ് കണ്ടെത്തി. ഓഗസ്റ്റ് 30നാണ് സൂര്യയെ കാണാതായത്. ആലത്തൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പുസ്തകം വാങ്ങാന്‍ വീട്ടില്‍നിന്നിറങ്ങിയ 21കാരിയായ സൂര്യയെ പിന്നീട് കാണാതാവുകയായിരുന്നു മൂന്ന് മാസമായി ഒരു തമിഴ് കുടുംബത്തിനൊപ്പം താമസിച്ചു വരികയായിരുന്ന സൂര്യയെ കേസന്വേഷിച്ച പ്രത്യേക പോലീസ് സംഘമാണ് കണ്ടെത്തിയത്. അനാഥയാണെന്നു പറഞ്ഞാണ് സൂര്യ ഇവിടെ താമസിച്ചുവന്നിരുന്നതെന്നാണ് അറിയുന്നത്. സമൂഹമാധ്യമത്തില്‍ വീണ്ടും അക്കൗണ്ട് ആരംഭിക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസിനു പെണ്‍കുട്ടിയെ…

Read More

72 പ്ലസ് വണ്‍ ബാച്ചുകള്‍ കൂടി; 13 മുതല്‍ യൂണിഫോം നിര്‍ബന്ധം

  തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 72 പ്ലസ് വണ്‍ ബാച്ചുകള്‍ കൂടി അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌പെഷല്‍ സ്‌കൂളുകള്‍ ഈ മാസം എട്ടിന് തുറക്കും. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാര്‍ക്കും സ്‌കൂളിലെത്താമെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ 13 മുതല്‍ കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാണെന്നും മന്ത്രി നിര്‍ദേശിച്ചു.

Read More

പീഡനം ഇനിയും സഹിക്കാൻ വയ്യ; മോഫിയ ഭർത്താവിന് അയച്ച ശബ്ദ സന്ദേശങ്ങൾ അന്വേഷണ സംഘത്തിന്

  ആലുവയിൽ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി മോഫിയ ഭർത്താവിന് അയച്ച ശബ്ദ സന്ദേശങ്ങൾ അന്വേഷണ സംഘത്തിന്. പീഡനം ഇനിയും സഹിക്കാൻ വയ്യെന്നും ജീവിച്ചിരിക്കാൻ തോന്നുന്നില്ലെന്നും സന്ദേശത്തിൽ മോഫിയ പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടിൽ നടന്ന പീഡനങ്ങളെ കുറിച്ചും ഓഡിയോ ക്ലിപ്പിൽ പരാമർശമുണ്ട്. മോഫിയയുടെ ഭർത്താവ് സുഹൈലിൽ നിന്നും പിടിച്ചെടുത്ത ഫോണിലാണ് നിർണായക തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിയത്. കോടതിയുടെ അനുമതിയോടെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. ഡോക്ടറിൽ കുറഞ്ഞയാളെ വിവാഹം കഴിച്ചുവെന്ന എതിർപ്പ് സുഹൈലിന്റെ…

Read More

മുല്ലപ്പെരിയാര്‍; കേരളത്തിന്റെ നിര്‍ദേശം തമിഴ്നാട് അവഗണിച്ചു; രാത്രി ഷട്ടറുകള്‍ ഉയര്‍ത്തി

  തൊടുപുഴ: കേരളത്തിന്റെ നിര്‍ദേശം അവഗണിച്ച് മുല്ലപ്പെരിയാറില്‍ നിന്ന് രാത്രിയില്‍ കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കി തമിഴ്നാട്. ഇന്നലെ രാത്രി 11 മണിയോടെ ഒന്‍പത് ഷട്ടറുകള്‍ 60 സെന്റീ മിറ്റര്‍ ഉയര്‍ത്തി. 7,200 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. മുന്നറിയിപ്പില്ലാതെ രാത്രിയില്‍ ഷട്ടറുകള്‍ തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം ഇന്നലയും തമിഴ്നാട് നിരസിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ നീരൊഴുക്ക് കൂടിയതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. നിലവില്‍ ഒരു ഷട്ടര്‍ ഒഴികെ ബാക്കിയെല്ലാം അടച്ചു. നിലവില്‍ 141.95 അടിയാണ് ഡാമിലെ ജലനിരപ്പ്….

Read More