ആഭ്യന്തര വകുപ്പിന്റെ തെറ്റായ സമീപനങ്ങൾ കേരളത്തെ കുരുതിക്കളമാക്കി: വി എം സുധീരൻ
ആഭ്യന്തര വകുപ്പിന്റെ തെറ്റായ സമീപനങ്ങളാണ് കേരളത്തെ കുരുതിക്കളമാക്കിയതെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. രാഷ്ട്രീയ കൊലപാതകങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി ഉണ്ടാകുന്ന സ്ഥിതിയാണ് കേരളത്തിൽ. സംഘർഷങ്ങളും അക്രമങ്ങളും യഥാസമയം തടയുന്നതിനോ, കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിന്റെ പിടിയിൽ പൂർണമായി കൊണ്ടുവരുന്നതിനോ അർഹമായ നിലയിൽ ശിക്ഷിക്കപെടുന്നതിനോ സാധിക്കാതെ ആഭ്യന്തര വകുപ്പ് പരാജയപ്പെടുകയാണെന്നും സുധീരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന അത്യന്തം നിർഭാഗ്യകരവും അങ്ങേയറ്റം അപലപനീയവും അതീവ ദുഃഖകരവുമായ രാഷ്ട്രീയകൊലപാതക പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് തിരുവല്ല പെരിങ്ങര…