ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കും; മുഖ്യന്ത്രിയുടെ സുരക്ഷക്ക് പ്രത്യേക ഡെപ്യൂട്ടി കമ്മീഷണര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം. ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതല ഡി ഐ ജിക്ക് ആയിരിക്കും. മുഖ്യന്ത്രിയുടെ സുരക്ഷാ മേല്‍ന്നോട്ടത്തിന് പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെ നിയമിക്കും. ഇത് സംബന്ധിച്ച പോലീസ് മേധാവിയുടെ നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. സര്‍ക്കാര്‍ ഇതിന് അംഗീകരാം നല്‍കിയതായി അറിയിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി ജി പിക്ക് കത്തയച്ചു. സുരക്ഷാ ചുമതലയുള്ള ഡി ഐ ജിയുടെ കീഴില്‍ വിവിധ വകുപ്പുകളുടെ സമിതി സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി…
