നെടുമ്പാശേരിയിലെത്തിയ റഷ്യൻ സ്വദേശിക്ക് കോവിഡ്; സാമ്പിൾ ഒമിക്രോൺ പരിശോധനയ്ക്ക് അയച്ചു
ബ്രിട്ടനിൽ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ റഷ്യൻ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമിക്രോൺ വകഭേദമാണോ എന്നറിയാൻ സാ൦പിൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചു. ഇദ്ദേഹത്തെ അമ്പലമുകൾ സർക്കാർ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25 വയസ്സുളള യുവാവിനാണ് റാപ്പിഡ് ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട രാജ്യമാണ് റഷ്യ. അതേസമയം ഒമിക്രോണിൽ കേന്ദ്ര മാർഗനിർദേശം നടപ്പാക്കുന്നതിന് മുൻപ് സംസ്ഥാനത്ത് എത്തിയവരെ കണ്ടെത്തി മുൻകരുതലെടുക്കുന്നതിൽ വീഴ്ച്ച സംഭവിച്ചു. നവംബർ 29ന് റഷ്യയിൽ നിന്നെത്തിയവരിൽ ഒരാൾക്ക് കോവിഡ്…