Headlines

പരസ്യവിചാരണ: കുട്ടിയോടും കോടതിയോടും മാപ്പ് ചോദിച്ച് പിങ്ക് പോലീസുദ്യോഗസ്ഥ

ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് എട്ട് വയസ്സുകാരിയെയും പിതാവിനെയും പരസ്യവിചാരണ ചെയ്ത സംഭവത്തിൽ പിങ്ക് പോലീസുദ്യോഗസ്ഥ ഹൈക്കോടതിയിൽ മാപ്പ് അപേക്ഷ നൽകി. നിരുപാധികം മാപ്പ് ചോദിച്ച് സത്യവാങ്മൂലം മാതൃകയിലാണ് അപേക്ഷ. സംഭവത്തിൽ കുട്ടിയോടും കോടതിയോടും മാപ്പ് അപേക്ഷിക്കുകയാണെന്ന് ഇവർ പറയുന്നു കേസ് ഈ മാസം 15ന് വീണ്ടും പരിഗണിക്കും. കുട്ടി മാനസിക പ്രശ്‌നങ്ങൾക്ക് പകരം എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഒരു എതിർ സത്യവാങ്മൂലം നൽകാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം ചോദിച്ചാണ് കുട്ടിയും പിതാവും ഹൈക്കോടതിയെ സമീപിച്ചത്….

Read More

പച്ചക്കറികൾക്ക് വീണ്ടും പൊള്ളുന്ന വില; തക്കാളി വില നൂറിലെത്തി

  സംസ്ഥാനത്ത് പച്ചക്കറികൾക്ക് വീണ്ടും വില കുത്തനെ ഉയരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചെറിയ തോതിൽ വില താഴ്ന്നിരുന്നുവെങ്കിലും നിലവിൽ പച്ചക്കറി വില കുതിച്ചുയരുന്ന സ്ഥിതിയാണ്. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളി വില നൂറിലെത്തി. മുരിങ്ങക്കായ കിലോയ്ക്ക് മുന്നൂറ് രൂപ കടന്നു. വെണ്ടക്ക കിലോയ്ക്ക് എഴുപതും ചേനക്കും ബീൻസിനും കാരറ്റിനും കിലോയ്ക്ക് 60 രൂപയുമായി. ഇതര സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് വിലവർധനവിന് കാരണമായി പറയുന്നത്. കുറഞ്ഞ വിലയ്ക്ക് ഹോർട്ടി കോർപ്പ് വിൽപ്പന നടത്തുന്നുണ്ടെങ്കിലും പൊതുവിപണിയിൽ തീപിടിച്ച വിലയ്ക്ക് മാറ്റമില്ല…

Read More

വാളയാർ കേസ്: ഡമ്മി പരീക്ഷണം നടത്തി സാഹചര്യം പുനരാവിഷ്‌കരിച്ച് സിബിഐ

  വാളയാറിൽ ഇരട്ട സഹോദരിമാരെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഡമ്മി പരീക്ഷണവുമായി സിബിഐ. പെൺകുട്ടികൾ തൂങ്ങിമരിച്ച അതേ വീട്ടിലാണ് സിബിഐ സാഹചര്യം പുനരാവിഷ്‌കരിക്കുന്നത്. കുട്ടികൾ മരിച്ച മുറിയിൽ രണ്ട് പേരുടെയും അതേ തൂക്കത്തിലുള്ള ഡമ്മി തൂക്കി നോക്കും. വീടിന്റെ ഉത്തരത്തിൽ തൂങ്ങിമരിക്കാൻ ഒമ്പത് വയസ്സുകാരിക്ക് ആകില്ലെന്നതായിരുന്നു കേസിന്റെ പ്രധാന വാദങ്ങളിലൊന്ന്. ഈ കാര്യമടക്കം ഉറപ്പിക്കാനാണ് സിബിഐയുടെ ഡമ്മി പരീക്ഷണം. പരീക്ഷണത്തിന് മുന്നോടിയായി പെൺകുട്ടികളുടെ വസ്ത്രങ്ങളും ഷാളും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല. ഇതോടെ…

Read More

നായരമ്പലത്തെ യുവതിയുടെയും മകന്റെയും മരണം: അയൽവാസിയെ അറസ്റ്റ് ചെയ്തു

എറണാകുളം നായരമ്പലത്ത് യുവതിയും മകനും തീ കൊളുത്തി മരിച്ച സംഭവത്തിൽ അയൽവാസി ദിലീപിനെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. സിന്ധുവിന്റെ ആത്മഹത്യക്ക് ഇടയാക്കിയ സാഹചര്യം ദീലിപിന്റെ ശല്യം ചെയ്യലാണെന്ന് പോലീസ് ഉറപ്പാക്കി. പൊള്ളലേറ്റ് ആശുപത്രിയിലേക്ക് പോകും വഴി ആംബുലൻസിൽ വെച്ച് ദിലീപിന്റെ പേര് സിന്ധു പറഞ്ഞിരുന്നു. ഇത് കേസിൽ നിർണായകമായി. ദിലീപിനെതിരെ ബുധനാഴ്ച സിന്ധു പോലീസിൽ പരാതി നൽകിയിരുന്നു. പക്ഷേ ഞാറയ്ക്കൽ പോലീസ് കാര്യമായി ഒന്നും ചെയ്തില്ല. ഇതിൽ മനം നൊന്നതാണ് യുവതിയുടെ മരണമെന്ന് വീട്ടുകാർ…

Read More

യുവതിയുടെയും മകന്റെയും ദുരൂഹ മരണം:പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി മരിച്ച സിന്ധുവിന്റെ കുടുംബം

എറണാകുളം നായരമ്പലത്ത് യുവതിയും മകനും ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി മരിച്ച സിന്ധുവിന്റെ കുടുംബം. അയൽവാസിയായ ദിലീപ് നിരന്തരം ശല്യം ചെയ്യുന്നതായി പരാതി നൽകിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സിന്ധുവിന്റെ സഹോദരൻ ജോജോ ആരോപിച്ചു. സിന്ധുവിന്റേത് കൊലപാതകമാണ്. ഉന്നതതല അന്വേഷണം വേണം. ഞാറയ്ക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. പിറ്റേ ദിവസം രാവിലെ രണ്ട് കക്ഷികളെയും പോലീസ് വിളിപ്പിച്ചു. 17 വർഷം മുമ്പ് സിന്ധുവിന്റെ ഭർത്താവ് മരിച്ചതാണ്. ഏറെക്കാലമായി…

Read More

ജീവനക്കാരിയെ പ്രിൻസിപ്പാൾ പീഡിപ്പിച്ചെന്ന പരാതി; തലശ്ശേരിയിൽ ഒമ്പത് പേർക്കെതിരെ കേസ്

  തലശ്ശേരി ചിത്രകലാ വിദ്യാലയത്തിലെ പ്രിൻസിപ്പാൾ പീഡിപ്പിച്ചെന്ന താത്കാലിക ജീവനക്കാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. പ്രിൻസിപ്പാൾ എ രവീന്ദ്രൻ അടക്കം ഒമ്പത് പേർക്കെതിരെയാണ് കേസ്. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ, സംഘം ചേർന്ന് തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് പീഡന വാർത്ത പുറത്തുവന്നതിന് പിന്നാലെ യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന മറ്റൊകു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷം സംഭവം നടന്ന പോലീസ് സ്‌റ്റേഷൻ പരിധിയായ തലശ്ശേരി പോലീസ് സ്‌റ്റേഷനിലേക്ക് എഫ് ഐ ആർ കൈമാറുമെന്ന്…

Read More

അട്ടപ്പാടിയിൽ സർക്കാരിന്റെ ഗുരുതരമായ കൃത്യവിലോപമെന്ന് പ്രതിപക്ഷ നേതാവ്

  അട്ടപ്പാടി സന്ദർശിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് ആദിവാസികൾക്ക് വേണ്ടി ഒരു പദ്ധതിയും പ്രഖ്യാപിക്കാതിരുന്നത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അട്ടപ്പാടിയിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിയിൽ എന്താണ് നടക്കുന്നതെന്ന് സർക്കാരിന് അറിയില്ല. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനമില്ല. നോഡൽ ഓഫീസറോ മോണിറ്ററിംഗ് കമ്മിറ്റിയോ ഇല്ല. ആരോഗ്യമന്ത്രി വന്നുപോയിട്ടും അട്ടപ്പാടിയിൽ ഒരു മാറ്റവുമുണ്ടായിട്ടില്ല. ഉള്ള സൗകര്യങ്ങൾ കുറയുകയല്ലാതെ ഒന്നുമുണ്ടായില്ല. നന്നായി കാര്യങ്ങൾ ചെയ്തിരുന്ന നോഡൽ ഓഫീസറെ ഇല്ലാത്ത യോഗത്തിനായി തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയും അദ്ദേഹത്തെ അവിടേക്ക് മാറ്റിയ…

Read More

കൊച്ചിയിൽ ലഹരിമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നാല് പേർ അറസ്റ്റിൽ

  കൊച്ചി കാക്കനാട് യുവതിയെ ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. രണ്ട് ദിവസത്തോളം തടവിൽ പാർപ്പിച്ച ശേഷമായിരുന്നു പീഡനം. 27കാരിയായ യുവതിയാണ് പരാതി നൽകിയത്. സംഭവത്തിൽ കൊച്ചി സ്വദേശികളായ അജ്മൽ, സലീം, ഷമീർ, ക്രിസ്റ്റീന എന്നിവർ പിടിയിലായി ഫോട്ടോ ഷൂട്ടിനെന്ന പേരിൽ യുവതിയെ എത്തിച്ച ശേഷമായിരുന്നു സംഭവം. ലഹരിമരുന്ന് നൽകി യുവതിയെ മയക്കിയ ശേഷം പ്രതികൾ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

Read More

കാസർകോട് പെർളയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

കാസർകോട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. പെർളയിലാണ് സംഭവം. വാടക ക്വാർട്ടേഴ്‌സിൽ വെച്ചാണ് ഉഷയെന്ന 40കാരിയെ ഭർത്താവ് അശോകൻ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെങ്കിലും രാവിലെയോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അശോകനെ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് വെച്ചാണ് പോലീസ് പിടികൂടിയത്. ഇയാൾക്ക് നേരത്തെ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.  

Read More

നായരമ്പലത്ത് ദുരൂഹ സാഹചര്യത്തിൽ യുവതിക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു

എറണാകുളം നായരമ്പലത്ത് ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച യുവതിയുടെ മകനും മരിച്ചു. നായരമ്പലം ഭഗവതിക്ഷേത്രത്തിന് കിഴക്കറ്റ് തെറ്റയിൽ സിന്ധുവും മകൻ അതുലുമാണ് മരിച്ചത്. സിന്ധു കഴിഞ്ഞ ദിവസം തന്നെ മരിച്ചിരുന്നു. ചികിത്സയിലിരിക്കെ അതുൽ ഇന്ന് രാവിലെയാണ് മരിച്ചത് സംഭവത്തിൽ സിന്ധുവിന്റെ അയൽവാസിയായ ദിലീപ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് ഇവരുടെ മുറിയിൽ തീ പടർന്നത്. എറണാകുളം ലൂർദ് ആശുപത്രിയിലെ ജീവനക്കാരിയാണ് സിന്ധു. ഇവരുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നുു അയൽവാസിയായ ദിലീപിനെതിരെ മൂന്ന് ദിവസം മുമ്പ് സിന്ധു…

Read More