പി ജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പി ജി ഡോക്ടര്‍മാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. ഡ്യൂട്ടി ബഹിഷ്‌കരണ സമരം നടത്തുമെന്ന് നേരത്തെ പി ജി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. പി ജി ഡോക്ടര്‍മാരുടെ കുറവ് നികത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ ഇതിനായി നിയമിക്കുമെന്നും ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. ആവശ്യങ്ങളില്‍ രണ്ട് ദിവസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Read More

32 തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്; കൊച്ചി കോര്‍പറേഷനിലും പിറവം നഗരസഭയിലും ഫലം നിര്‍ണായകം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്ന 32 തദ്ദേശ സ്ഥാപനങ്ങളിലെ ഫലം ഇന്ന് പുറത്തുവരും. രാവിലെ പത്തിന് വോട്ടെണ്ണല്‍ ആരംഭിക്കും. 115 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. എല്‍ ഡി എഫ് നേരിയ ഭൂരിഭക്ഷത്തില്‍ ഭരണം നടത്തുന്ന കൊച്ചി കോര്‍പറേഷനിലെ ഗാന്ധിനഗര്‍ വാര്‍ഡിലും പിറവം നഗരസഭ 14ാം വാര്‍ഡിലും ഫലം നിര്‍ണായകമാണ്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാപഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകളിലും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. കൊച്ചി കോര്‍പറേഷനില്‍ നിലവില്‍ എല്‍ഡി എഫാണ് ഭരണം നടത്തുന്നത്. കൗണ്‍സിലര്‍ കെ കെ…

Read More

മുല്ലപ്പെരിയാറിൽ രണ്ട് ഷട്ടറുകൾ കൂടി തുറന്നു; ഒൻപത് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കുന്നത് 7141.59 ഘനയടി ജലം

മുല്ലപ്പെരിയാറിൽ രണ്ട് ഷട്ടറുകൂടി ഉയർത്തി. നിലവിൽ ഒമ്പത് ഷട്ടറുകളിലൂടെ 7141.59 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് വർധിച്ചതോടെ പുലർച്ചെ അഞ്ചേകാലോടെ നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. 6.45ന് രണ്ട് ഷട്ടറുകൾ കൂടി 60 സെന്റീ മീറ്റർ ഉയർത്തി. ഏഴുമണിയോടെയാണ് മറ്റ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. പെരിയാർ തീരത്ത് താസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളം ഇന്ന് സുപ്രീം കോടതിയിൽ ഹരജി നൽകും. രാത്രികാലങ്ങളിൽ ഏകപക്ഷീയമായി ഡാം തുറന്ന്…

Read More

വാക്‌സിനെടുക്കാത്തവർക്ക് കൊവിഡ് വന്നാൽ ചികിത്സാ ചെലവ് സ്വയം വഹിക്കണം: മുഖ്യമന്ത്രി

വാക്‌സിൻ എടുക്കാത്ത അധ്യാപകർ ഉടൻ വാക്‌സിനെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് കാര്യത്തിനും വ്യത്യസ്ത അഭിപ്രായമുള്ളവരുണ്ട്. വാക്‌സിൻ എടുക്കാത്തവർ രോഗികളായാൽ ചെലവ് സ്വയം വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ ആരോഗ്യസംവിധാനങ്ങൾ അത്ര സജ്ജമായിരുന്നതു കൊണ്ടാണ് രോഗവ്യാപനം പരിധി വിടാതിരുന്നത്. അതുകൊണ്ടാണ് ഏറ്റവും കുറഞ്ഞ മരണനിരക്ക് നിലനിർത്താനായത്. സംസ്ഥാനത്ത് ഇതുവരെ 96 ശതമാനം പേർ ആദ്യ ഡോസും 65 ശതമാനം പേർ രണ്ടാം ഡോസും വാക്‌സിനെടുത്തു. ഈ മാസം 15നുള്ളിൽ രണ്ടാം ഡോസ് പൂർത്തിയാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു…

Read More

കനത്ത പ്രതിഷേധം: കരിപ്പൂര്‍ വിമാനത്താവളത്തിലെ ആര്‍ടി പി സി ആര്‍ നിരക്ക് കുറച്ചു

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആര്‍ടി പി സി ആര്‍ പരിശോധനാ നിരക്ക് കുറച്ചു. കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ഈ തീവെട്ടിക്കൊള്ളക്ക് അറുതിയായത്. നിലവില്‍ ഈടാക്കിയിരുന്ന 2,490 രൂപയില്‍ നിന്ന് 1,580 രൂപയായാണ് കുറച്ചത്. കേരളത്തിൽ ആർടി പി സി ആർ ടെസ്റ്റുകൾക്ക് 500 രൂപയായാണ് നിശ്ചയിച്ചത്. എന്നാൽ, ഇതിന്റെ നാലും അഞ്ചും ഇരട്ടിയാണ് എയർപോർട്ടുകളിൽ ഈടാക്കുന്നത്. കൊവിഡ് മഹാമാരിക്ക് ശേഷം എയർപോർട്ടിലെത്തുന്ന യാത്രക്കാർക്ക് പരിശോധനക്ക് വേണ്ടി സൗകര്യപ്പെടുത്തിയ ഇത്തരം സംവിധാനങ്ങൾ ഭൂരിഭാഗവും സ്വകാര്യ ലാബുകളുടേതാണ്. വിമാനത്താവളങ്ങളിലെ…

Read More

സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടിയില്ല; അമ്മയെ ജ്വല്ലറിയിലിരുത്തി യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു

സഹോദരിയുടെ വിവാഹം നടത്താൻ വായ്പ കിട്ടാത്തതിൽ മനംനൊന്ത് തൃശൂരിൽ യുവാവ് ആത്മഹത്യചെയ്തു. സൂപ്പർ മാർക്കറ്റിൽ സെയിൽസ് മാൻ ആയി ജോലി ചെയ്യുന്ന ചെമ്പുക്കാവ് സ്വദേശി വിപിൻ (25) ആണ് മരിച്ചത്. സഹോദരിയുടെ വിവാഹ ആവശ്യങ്ങൾക്ക് പണം കണ്ടെത്തുന്നതിന് സ്വകാര്യ ധനകാര്യസ്ഥാപനങ്ങളെ വായ്പക്കായി സമീപിച്ചിരുന്നു. ഇത് ലഭിക്കാതെ വന്നതോടെയാണ് ജീവനൊടുക്കിയത്. ഈ ഞായറാഴ്ചയായിരുന്നു സഹോദരിയുടെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂ എന്നതിനാൽ എവിടെനിന്നും വായ്പ കിട്ടിയിരുന്നില്ല. തുടർന്ന്, പുതുതലമുറ ബാങ്കിൽ നിന്ന് വായ്പക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ…

Read More

സംസ്ഥാനത്ത് ഇന്ന് 4656 പേർക്ക് കൊവിഡ്, 28 മരണം; 5180 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 4656 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂർ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂർ 308, പത്തനംതിട്ട 227, ഇടുക്കി 172, വയനാട് 168, ആലപ്പുഴ 165, മലപ്പുറം 163, പാലക്കാട് 130, കാസർഗോഡ് 88 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,437 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19…

Read More

എറണാകുളത്ത് ബൈക്ക് യാത്രികനായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം കോതമംഗലത്ത് നാടുകാണിക്ക് സമീപം ബൈക്ക് യാത്രികനായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നാടുകാണി സ്വദേശി മാന്നുകാലായിൽ മനോജ് ആണ് മരിച്ചത്. തടിക്കണ്ടം തോട്ടിലാണ് മൃതദേഹവും ബൈക്കും കിടന്നിരുന്നത്.പൊലീസും, വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.

Read More

കെജിഎംഒഎ നാളെ മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കും

സർക്കാർ ഡോക്ടർമാർ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ നാളെ മുതൽ അനിശ്ചിതകാല നിൽപ്പ് സമരം തുടങ്ങും. ശമ്പള വർധനവിലും ആനുകൂല്യങ്ങളിലും സംസ്ഥാന സർക്കാർ കടുത്ത അവഗണനയാണ് തങ്ങളോട് കാണിക്കുന്നതെന്നും കെജിഎംഒഎ ആരോപിക്കുന്നു. കൊവിഡ് കാലത്ത് ന്യായമായി ലഭിക്കേണ്ട റിസ്‌ക് അലവൻസ് നൽകിയില്ലെന്നും ശമ്പള പരിഷ്‌കരണം നടപ്പാക്കിയപ്പോൾ ആനുപാതിക വർധനവിന് പകരം ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചെന്നുമാണ് കെജിഎംഒഎ ആരോപിക്കുന്നത്. രോഗീപരിചരണം മുടങ്ങാതെയാകും സമരം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് പ്രാഥമികാരോഗ്യ…

Read More

മുല്ലപ്പെരിയാർ: സർക്കാരും മുഖ്യമന്ത്രിയും ആരെയോ ഭയപ്പെടുന്ന പോലെ പെരുമാറുന്നുവെന്ന് വി ഡി സതീശൻ

മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയും സർക്കാരും ആരെയോ ഭയപ്പെടുന്ന പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മേൽനോട്ട സമിതിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി ഒരാഴ്ചയായി മുല്ലപ്പെരിയാറിൽ നിന്ന് രാത്രികാലങ്ങളിൽ വെള്ളം ഒഴുക്കിവിട്ടു. പെരിയാർ തീരത്തെ ജനങ്ങൾ അങ്ങേയറ്റം ദയനീയമായ അവസ്ഥയിലാണ്. സ്ഥിതി ഇത്രയും ഗുരുതരമായിട്ടും ഇതേ കുറിച്ച് ഒന്ന് പ്രതികരിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല ആദ്യം വെള്ളം തുറന്നുവിട്ടപ്പോൾ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയക്കുകയാണ് നമ്മുടെ മുഖ്യമന്ത്രി ചെയ്തത്. ആ കത്ത് ചെന്നൈയിൽ കിട്ടിയോ ഇല്ലയോ എന്നറിയില്ല. അതി…

Read More