കേരളത്തിന് ആശ്വാസം: സംസ്ഥാനത്ത് നിന്നും ഒമിക്രോൺ പരിശോധനക്കയച്ച എട്ട് സാമ്പിളുകൾ നെഗറ്റീവ്

സംസ്ഥാനത്ത് നിന്നും ഒമിക്രോൺ ജനിതക പരിശോധനക്കയച്ച എട്ട് പേരുടെ സാമ്പിളുകൾ ഒമിക്രോൺ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പത്ത് പേരുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട് കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ഒമിക്രോൺ നെഗറ്റീവായത്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തുന്നവരിൽ കൊവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകളാണ് ജനിതക പരിശോധനക്ക് അയക്കുന്നത്.

Read More

വഖഫ് നിയമന വിവാദം: ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി, തീരുമാനം മരവിപ്പിച്ചു; പ്രതീക്ഷയുണ്ടെന്ന് സമസ്ത

വഖഫ് ബോർഡ് നിയമന വിവാദത്തിൽ സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. നിയമനങ്ങൾ പി എസ് സിക്ക് വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്ന് സമസ്ത നേതാക്കൾക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി. വിഷയത്തിൽ വിശദമായ ചർച്ചയാകാമെന്നും മുഖ്യമന്ത്രി അറിയിച്ചു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ അടക്കം ഏഴംഗ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നിയമനങ്ങൾ പി എസ് സിക്ക് വിട്ട നടപടി റദ്ദാക്കാൻ സമസ്ത ഭാരവാഹികൾ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തി…

Read More

നാദാപുരം പോലീസ് സ്‌റ്റേഷനിലെ എസ് ഐ കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പോലീസ് സ്‌റ്റേഷൻ എസ് ഐ കുഴഞ്ഞുവീണു മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശിയായ കെ പി രതീഷ് ആണ് മരിച്ചത്. രാവിലെ എട്ട് മണിക്ക് ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ഷാനിമയാണ് ഭാര്യ. ഏകമകൾ അഷിമ

Read More

ഇടുക്കി ഡാമും തുറന്നു: ചെറുതോണിയിലെ മൂന്നാം ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തി

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നു. ചൊവ്വാഴ്ച രാവിലെയോടെയാണ് ഡാമിലെ മൂന്നാം നമ്പർ ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തിയത്. ജലനിരപ്പ് 2401 അടി പിന്നിട്ടതോടെയാണ് ഷട്ടർ തുറക്കാൻ തീരുമാനിച്ചത്. നാല് മാസത്തിനിടെ മൂന്നാം തവണയാണ് ഇടുക്കി ഡാം തുറക്കുന്നത്. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളമെത്തിയതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്നലെ 120 സെന്റിമീറ്റർ വീതമുയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു….

Read More

വഖഫ് നിയമന വിവാദം: സമസ്ത നേതാക്കളുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

വഖഫ് ബോർഡ് നിയമന വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സമസ്ത നേതാക്കളുമായി ചർച്ച നടത്തും. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ചർച്ചക്ക് എത്തുക. 11 മണിക്കാണ് യോഗം. വഖഫ് നിയമനം പി എസ് സിക്ക് വിട്ട നടപടി റദ്ദാക്കണമെന്ന് സമസ്ത നേതാക്കൾ ആവശ്യപ്പെടും. പകരും റിക്രൂട്ട്‌മെന്റ് ബോർഡ് ആകാമെന്ന സമവായ നിർദേശവും മുന്നോട്ടുവെക്കും പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ച മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകളെ ചർച്ചക്ക് വിളിച്ചിട്ടില്ല. പള്ളികളിൽ പ്രതിഷേധം…

Read More

കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട്; ഏറ്റെടുക്കുന്ന ഭൂമിയിൽ അതിരടയാള കല്ലുകൾ ഉടൻ സ്ഥാപിക്കും

  കെ റെയിൽ പദ്ധതിയുടെ ഭാഗമായുള്ള റെയിൽവേ ഭൂമി ഏറ്റെടുക്കലുമായി സർക്കാർ മുന്നോട്ട്. അതിവേഗ റെയിൽവേ പാതക്ക് വേണ്ടി ഏറ്റെടുക്കുന്ന റെയിൽവേ ഭൂമിയിൽ അതിരടയാള കല്ല് സ്ഥാപിക്കും. 185 ഹെക്ടർ റെയിൽവേ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുക. റെയിൽവേയുടെ ഭൂമിയിൽ അതിരടയാള കല്ല് സ്ഥാപിക്കും. ഇന്ന് റെയിൽവേ ബോർഡ് ചെയർമാനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം അതിരടയാളക്കല്ലുകൾ ഏറ്റെടുക്കുന്ന ഭൂമിയിൽ സ്ഥാപിക്കുന്നതിന് മുന്നോടിയായി റെയിൽവേ അധികൃതരും കെ റെയിൽ അധികൃതരും അലൈൻമെന്റിൽ സംയുക്ത പരിശോധന നടത്തും. ഇന്ന് നടന്ന ചർച്ചയിൽ…

Read More

ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കും; മുഖ്യന്ത്രിയുടെ സുരക്ഷക്ക് പ്രത്യേക ഡെപ്യൂട്ടി കമ്മീഷണര്‍

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം. ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതല ഡി ഐ ജിക്ക് ആയിരിക്കും. മുഖ്യന്ത്രിയുടെ സുരക്ഷാ മേല്‍ന്നോട്ടത്തിന് പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെ നിയമിക്കും. ഇത് സംബന്ധിച്ച പോലീസ് മേധാവിയുടെ നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. സര്‍ക്കാര്‍ ഇതിന് അംഗീകരാം നല്‍കിയതായി അറിയിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി ജി പിക്ക് കത്തയച്ചു. സുരക്ഷാ ചുമതലയുള്ള ഡി ഐ ജിയുടെ കീഴില്‍ വിവിധ വകുപ്പുകളുടെ സമിതി സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി…

Read More

സംസ്ഥാനത്ത് ലഹരി മരുന്ന് മാഫിയ പിടിമുറുക്കുന്നു; സര്‍ക്കാരിനെ വിമര്‍ശിച്ച് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മരുന്ന് മാഫിയ ആഴത്തില്‍ പിടിമുറുക്കുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതക്കുറവാണ് ഇതിന് കാരണമെന്നും ചെന്നിത്തല ആരോപിച്ചു. ലഹരി പാര്‍ട്ടികള്‍ സംസ്ഥാനത്തുടനീളം പടര്‍ന്നു പന്തലിച്ചിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. പൂവാറിലെ ദ്വീപ് റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസം പിടികൂടിയ ലഹരി പാര്‍ട്ടി മഞ്ഞു മലയുടെ ഒരു അഗ്രം മാത്രമാണ്. ഇക്കാര്യത്തിൽ പോലീസും എക്സൈസും ഒത്തുകളിക്കുന്നത് കൊണ്ട് ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കാൻ കഴിയുന്നില്ല, ചെന്നിത്തല വിമര്‍ശിച്ചു….

Read More

മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും, വെള്ളം വൻതോതിൽ പുറത്തേക്ക്; പെരിയാർ തീരത്ത് ജാഗ്രത

മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് രാത്രി കൂടുതൽ ഉയർത്തുമെന്ന് തമിഴ്‌നാടിന്റെ മുന്നറിയിപ്പ്. സാധാരണയിലും അധികം വെള്ളം ഇന്ന് രാത്രി തുറന്നുവിടും. രാത്രി എട്ടര മുതൽ നിലവിൽ തുറന്നിട്ടുള്ള ഒമ്പത് ഷട്ടറുകൾ 120 സെന്റിമീറ്റർ ഉയർത്തി 12654.09 ക്യൂസക്‌സ് വെള്ളം പുറത്തുവിടുമെന്നാണ് അറിയിപ്പ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ലഭിച്ചതും നീരൊഴുക്ക് കൂടിയതുമാണ് ഡാമിലെ വെള്ളം…

Read More

പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ, ​ഗുണങ്ങൾ ചെറുതല്ല

  ആരോഗ്യകരമായ ഭക്ഷണം നമ്മു​ടെ ശരീരത്തിന്​ അത്യവശ്യമാണ്​. ഒരു ദിവസത്തേക്ക്​ ആവശ്യമായ മുഴുവൻ ഊർജവും​ പ്രാതലിൽ നിന്ന് ലഭിക്കുന്നു. പോഷകങ്ങൾ നിറഞ്ഞ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. എല്ലുകൾക്ക്​ ബലമുണ്ടാകുന്നതിനും പേശീബലത്തിനും ഭാരം നിയന്ത്രിക്കുന്നതിനും പ്രോട്ടീൻ അത്യാവശ്യമണ്​. പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ പരമാവധി ശ്രമിക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അത്​ ഗ്യാസ്​ട്രോഇൻറസ്​റ്റിനൽ ഹോർമേണുകളെ ഉ‌ത്തേജിപ്പിച്ച്​ ഭക്ഷണത്തോടുള്ള ആസക്​തിയെ നിയന്ത്രിക്കാൻ തലച്ചോറിന്​ സിഗ്​നൽ നൽകും. ശരീരം സുഗമമായി പ്രവർത്തിക്കാനാവശ്യമായ അമിനോ ആസിഡുകൾ പ്രോട്ടീനിൽ ധാരാളമായി അടങ്ങിയതിനാൽ…

Read More