മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് രാത്രി കൂടുതൽ ഉയർത്തുമെന്ന് തമിഴ്‌നാടിന്റെ മുന്നറിയിപ്പ്. സാധാരണയിലും അധികം വെള്ളം ഇന്ന് രാത്രി തുറന്നുവിടും. രാത്രി എട്ടര മുതൽ നിലവിൽ തുറന്നിട്ടുള്ള ഒമ്പത് ഷട്ടറുകൾ 120 സെന്റിമീറ്റർ ഉയർത്തി 12654.09 ക്യൂസക്‌സ് വെള്ളം പുറത്തുവിടുമെന്നാണ് അറിയിപ്പ
പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ലഭിച്ചതും നീരൊഴുക്ക് കൂടിയതുമാണ് ഡാമിലെ വെള്ളം തുറന്നുവിടാൻ കാരണമായത്.