മുംബൈ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യയുടെ പത്ത് വിക്കറ്റുകളും പിഴുത ന്യൂസിലാൻഡ് സ്പിന്നർ അജാസ് പട്ടേലിന് ഇന്ത്യൻ ടീമിന്റെ സ്‌നേഹോപഹാരം. ഇന്ത്യൻ ടീം അംഗങ്ങൾ എല്ലാവരും പേരെഴുതി ഒപ്പിട്ട ജേഴ്‌സിയാണ് അജാസിന് സമ്മാനമായി നൽകിയത്. രവിചന്ദ്ര അശ്വിനാണ് അജാസിന് ജേഴ്‌സി സമ്മാനിച്ചത്.
അശ്വിന്റെ 99ാം നമ്പർ ജേഴ്‌സിയിലാണ് ഇന്ത്യൻ ടീം അംഗങ്ങൾ ഒപ്പിട്ടതും ഇത് അജാസിന് കൈമാറിയതും. ലോക ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഒരിന്നിംഗ്‌സിൽ പത്ത് വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ മാത്രം ബൗളറാണ് അജാസ്. ഇംഗ്ലണ്ടിന്റെ ജിം ലിനേക്കർ, ഇന്ത്യയുടെ അനിൽ കുംബ്ലെ എന്നിവരാണ് ഈ നേട്ടം മുമ്പ് കരസ്ഥമാക്കിയത്.