Headlines

പെ​രു​മ്പാ​വൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു

  കൊ​ച്ചി: പെ​രു​മ്പാ​വൂ​ർ വ​ട്ട​കാ​ട്ടു​പ​ടി​ക്ക് സ​മീ​പം എം​സി റോ​ഡി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. പു​ല്ലു​വ​ഴി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടാ​റ്റാ ഇ​ൻ​ഡി​ക്ക കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ ചാ​ടി പു​റ​ത്തി​റ​ങ്ങിയതിനാൽ രക്ഷപ്പെട്ടു. അ​ഗ്നി​ശ​മ​ന​സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.

Read More

15 ഇ​ട​ത്ത് എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് 11 വാ​ർ​ഡു​ക​ളി​ൽ: ഇ​ട​മ​ല​ക്കു​ടി​യി​ൽ ബി​ജെ​പി

  സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ​ഭ​ര​ണ വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​രു​മ്പോ​ൾ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റു​ന്നു. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ വാ​ർ​ഡു​ക​ൾ എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി. കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ൽ ഗാ​ന്ധി​ന​ഗ​ർ ഡി​വി​ഷ​നാ​ണ് എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി​യ​ത്. എ​ൽ​ഡി​എ​ഫി​ലെ ബി​ന്ദു ശി​വ​ൻ യു​ഡി​എ​ഫി​ലെ പി.​ഡി. മാ​ർ​ട്ടി​നെ 687 വോ​ട്ടി​നാണ് പ​രാ​ജ​യ​പ്പെ​ടു​ത്തിയത്. എ​ൽ​ഡി​എ​ഫി​ലെ കെ.​കെ. ശി​വ​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. പി​റ​വം മു​ൻ​സി​പ്പാ​ലി​റ്റി​യും എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി. 14-ാം വാ​ർ​ഡ് ഇ​ട​ച്ചി​റ ഡി​വി​ഷ​നാ​ണ് എ​ൽ​ഡി​എ​ഫ് 20 വോ​ട്ടി​ന് നി​ല​നി​ർ​ത്തി​യ​ത്. കോ​ട്ട​യം…

Read More

പോ​ലീ​സ് ഹെ​ലി​കോ​പ്ട​ർ: മൂ​ന്ന് ക​മ്പ​നി​ക​ൾ യോ​ഗ്യ​ത നേ​ടി

തിരുവനന്തപുരം: പോ​ലീ​സി​നാ​യി ഹെ​ലി​കോ​പ്ട​ർ വാ​ട​ക​യ്ക്കെ​ടു​ക്കാ​നു​ള്ള സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന് ക​മ്പ​നി​ക​ൾ യോ​ഗ്യ​ത നേ​ടി. ചി​പ്സ​ൺ ഏ​വി യേ​ഷ​ൻ, ഒ​എ​സ്എ​സ് എ​യ​ർ​മാ​നേ​ജ്മെ​ന്‍റ്, ഹെ​ലി​വേ ചാ​ർ​ട്ടേ​ഴ്സ് ക​മ്പ​നി​ക​ളാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്. ത​മി​ഴ്നാ​ട്, ഒ​ഡീ​ഷ, മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കാ​യി ഹെലി​കോ​പ്ട​ർ സ​ർ​വീ​സ് ന​ട​ത്തു​ന്ന ക​മ്പ​നി​ക​ളാ​ണി​ത്. സാ​മ്പ​ത്തി​ക ബി​ഡി​ൽ കൂ​ടി യോ​ഗ്യ​ത നേ​ടു​ന്ന ക​മ്പ​നി​ക്കാ​വും യോ​ഗ്യ​ത. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​ടു​ത്ത​യാ​ഴ്ച പൂ​ർ​ത്തി​യാ​കും.

Read More

അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു

കൊല്ലം അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു. ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിലാണ് അപകടം. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. അഴീക്കല്‍ തുറമുഖത്തു നിന്ന് 3 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് തീപിടിത്തമുണ്ടായത്. ഒമ്പത് മത്സ്യത്തൊഴിലാളികളാണ് അപകട സമയത്ത് ബോട്ടിലുണ്ടായിരുന്നത്. ഇവരെ മറ്റ് ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്നവർ ചേർന്ന് രക്ഷപ്പെടുത്തി. ഗ്യാസ് സിലിണ്ടറിനുണ്ടായ ചോര്‍ച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

പി ജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പി ജി ഡോക്ടര്‍മാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. ഡ്യൂട്ടി ബഹിഷ്‌കരണ സമരം നടത്തുമെന്ന് നേരത്തെ പി ജി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. പി ജി ഡോക്ടര്‍മാരുടെ കുറവ് നികത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ ഇതിനായി നിയമിക്കുമെന്നും ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. ആവശ്യങ്ങളില്‍ രണ്ട് ദിവസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Read More

32 തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്; കൊച്ചി കോര്‍പറേഷനിലും പിറവം നഗരസഭയിലും ഫലം നിര്‍ണായകം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്ന 32 തദ്ദേശ സ്ഥാപനങ്ങളിലെ ഫലം ഇന്ന് പുറത്തുവരും. രാവിലെ പത്തിന് വോട്ടെണ്ണല്‍ ആരംഭിക്കും. 115 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. എല്‍ ഡി എഫ് നേരിയ ഭൂരിഭക്ഷത്തില്‍ ഭരണം നടത്തുന്ന കൊച്ചി കോര്‍പറേഷനിലെ ഗാന്ധിനഗര്‍ വാര്‍ഡിലും പിറവം നഗരസഭ 14ാം വാര്‍ഡിലും ഫലം നിര്‍ണായകമാണ്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാപഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകളിലും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. കൊച്ചി കോര്‍പറേഷനില്‍ നിലവില്‍ എല്‍ഡി എഫാണ് ഭരണം നടത്തുന്നത്. കൗണ്‍സിലര്‍ കെ കെ…

Read More

മുല്ലപ്പെരിയാറിൽ രണ്ട് ഷട്ടറുകൾ കൂടി തുറന്നു; ഒൻപത് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കുന്നത് 7141.59 ഘനയടി ജലം

മുല്ലപ്പെരിയാറിൽ രണ്ട് ഷട്ടറുകൂടി ഉയർത്തി. നിലവിൽ ഒമ്പത് ഷട്ടറുകളിലൂടെ 7141.59 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് വർധിച്ചതോടെ പുലർച്ചെ അഞ്ചേകാലോടെ നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. 6.45ന് രണ്ട് ഷട്ടറുകൾ കൂടി 60 സെന്റീ മീറ്റർ ഉയർത്തി. ഏഴുമണിയോടെയാണ് മറ്റ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. പെരിയാർ തീരത്ത് താസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളം ഇന്ന് സുപ്രീം കോടതിയിൽ ഹരജി നൽകും. രാത്രികാലങ്ങളിൽ ഏകപക്ഷീയമായി ഡാം തുറന്ന്…

Read More

വാക്‌സിനെടുക്കാത്തവർക്ക് കൊവിഡ് വന്നാൽ ചികിത്സാ ചെലവ് സ്വയം വഹിക്കണം: മുഖ്യമന്ത്രി

വാക്‌സിൻ എടുക്കാത്ത അധ്യാപകർ ഉടൻ വാക്‌സിനെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് കാര്യത്തിനും വ്യത്യസ്ത അഭിപ്രായമുള്ളവരുണ്ട്. വാക്‌സിൻ എടുക്കാത്തവർ രോഗികളായാൽ ചെലവ് സ്വയം വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ ആരോഗ്യസംവിധാനങ്ങൾ അത്ര സജ്ജമായിരുന്നതു കൊണ്ടാണ് രോഗവ്യാപനം പരിധി വിടാതിരുന്നത്. അതുകൊണ്ടാണ് ഏറ്റവും കുറഞ്ഞ മരണനിരക്ക് നിലനിർത്താനായത്. സംസ്ഥാനത്ത് ഇതുവരെ 96 ശതമാനം പേർ ആദ്യ ഡോസും 65 ശതമാനം പേർ രണ്ടാം ഡോസും വാക്‌സിനെടുത്തു. ഈ മാസം 15നുള്ളിൽ രണ്ടാം ഡോസ് പൂർത്തിയാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു…

Read More

കനത്ത പ്രതിഷേധം: കരിപ്പൂര്‍ വിമാനത്താവളത്തിലെ ആര്‍ടി പി സി ആര്‍ നിരക്ക് കുറച്ചു

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആര്‍ടി പി സി ആര്‍ പരിശോധനാ നിരക്ക് കുറച്ചു. കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ഈ തീവെട്ടിക്കൊള്ളക്ക് അറുതിയായത്. നിലവില്‍ ഈടാക്കിയിരുന്ന 2,490 രൂപയില്‍ നിന്ന് 1,580 രൂപയായാണ് കുറച്ചത്. കേരളത്തിൽ ആർടി പി സി ആർ ടെസ്റ്റുകൾക്ക് 500 രൂപയായാണ് നിശ്ചയിച്ചത്. എന്നാൽ, ഇതിന്റെ നാലും അഞ്ചും ഇരട്ടിയാണ് എയർപോർട്ടുകളിൽ ഈടാക്കുന്നത്. കൊവിഡ് മഹാമാരിക്ക് ശേഷം എയർപോർട്ടിലെത്തുന്ന യാത്രക്കാർക്ക് പരിശോധനക്ക് വേണ്ടി സൗകര്യപ്പെടുത്തിയ ഇത്തരം സംവിധാനങ്ങൾ ഭൂരിഭാഗവും സ്വകാര്യ ലാബുകളുടേതാണ്. വിമാനത്താവളങ്ങളിലെ…

Read More

സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടിയില്ല; അമ്മയെ ജ്വല്ലറിയിലിരുത്തി യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു

സഹോദരിയുടെ വിവാഹം നടത്താൻ വായ്പ കിട്ടാത്തതിൽ മനംനൊന്ത് തൃശൂരിൽ യുവാവ് ആത്മഹത്യചെയ്തു. സൂപ്പർ മാർക്കറ്റിൽ സെയിൽസ് മാൻ ആയി ജോലി ചെയ്യുന്ന ചെമ്പുക്കാവ് സ്വദേശി വിപിൻ (25) ആണ് മരിച്ചത്. സഹോദരിയുടെ വിവാഹ ആവശ്യങ്ങൾക്ക് പണം കണ്ടെത്തുന്നതിന് സ്വകാര്യ ധനകാര്യസ്ഥാപനങ്ങളെ വായ്പക്കായി സമീപിച്ചിരുന്നു. ഇത് ലഭിക്കാതെ വന്നതോടെയാണ് ജീവനൊടുക്കിയത്. ഈ ഞായറാഴ്ചയായിരുന്നു സഹോദരിയുടെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂ എന്നതിനാൽ എവിടെനിന്നും വായ്പ കിട്ടിയിരുന്നില്ല. തുടർന്ന്, പുതുതലമുറ ബാങ്കിൽ നിന്ന് വായ്പക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ…

Read More