റോഡുകളുടെ അവസ്ഥ എല്ലാ മാസവും പരിശോധിക്കും; വർക്കിംഗ് കലണ്ടർ കൊണ്ടുവരും: മന്ത്രി മുഹമ്മദ് റിയാസ്

 

കോഴിക്കോട്: സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ എല്ലാ മാസവും പരിശോധിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് പോയിയായിരിക്കും പരിശോധന. ഇതിന്റെ ഫോട്ടോ പരസ്യപ്പെടുത്തും. റോഡ് നിര്‍മാണത്തിന് വര്‍ക്കിങ് കലണ്ടര്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ടെണ്ടര്‍ നടപടികള്‍ നടത്തും. മഴമാറുന്നതോടെ  ഒക്ടോബര്‍ മുതല്‍ അഞ്ചുമാസം അറ്റകുറ്റപണികള്‍ നടത്താവുന്ന രീതിയിലാണ് പദ്ധതിയെന്നും റിയാസ് കോഴിക്കോട്ട് പറഞ്ഞു.