കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌ക്കരണം; അടിസ്ഥാന ശമ്പളം 23,000: മന്ത്രി ആന്റണി രാജു
കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുമെന്നും 11ാം ശമ്പള സ്‌കെയിൽ പ്രകാരം അടിസ്ഥാന ശമ്പളം 23,000 ആയി നിശ്ചയിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു. 8730ൽ നിന്നാണ് അടിസ്ഥാന ശമ്പളം 23,000 ആകുന്നതെന്നും പെൻഷൻകാർക്ക് മാത്രം മുൻകാല പ്രാബല്യത്താടെ 2021 ജൂൺ തൊട്ടുള്ള ആനുകൂല്യം നൽകുമെന്നും മന്ത്രി അറിയിച്ചു. ജീവനക്കാർക്ക് 2022 ജനുവരി മുതലാണ് പരിഷ്‌കരണ ആനുകൂല്യം ലഭിക്കുക. ഡ്രൈവർ കം കണ്ടക്ടർ എന്ന പുതിയ കേഡർ സൃഷ്ടിക്കുമെന്നും 14 വിഭാഗം മെക്കാനിക്കൽ ജീവനക്കാരെ രണ്ടു കാറ്റഗറി ആക്കുമെന്നും…