രോഗികളെ പ്രതിസന്ധിയിലാക്കരുത്; പി ജി ഡോക്ടർമാരുടെ സമരത്തിനെതിരെ ആരോഗ്യമന്ത്രി

  സംസ്ഥാനത്ത് മെഡിക്കൽ കോളജിലെ പി ജി ഡോക്ടർമാർ സമരം തുടരുന്നത് നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പി ജി ഡോക്ടർമാർ നടത്തുന്ന സമരത്തോട് ഇതുവരെ സ്വീകരിച്ചത് അനുകൂല നിലപാടാണ്. സമരം നടത്തുന്നവരോട് രണ്ട് തവണ ചർച്ച നടത്തി. 373 റസിഡന്റ് ജൂനിയർ ഡോക്ടർമാരെ തിങ്കളാഴ്ചക്കകം നിയമിക്കും. ഒന്നാം വർഷ പി ജി പ്രവേശനം നീളുന്നത് കോടതിയിൽ കേസുള്ളതു കൊണ്ടാണ്. രോഗികളെ പ്രതിസന്ധിയിലാക്കരുതെന്നും മന്ത്രി പറഞ്ഞു അതേസമയം സമരം പിൻവലിക്കില്ലെന്ന് പി ജി ഡോക്ടർമാർ പറയുന്നു. ആരോഗ്യമന്ത്രി…

Read More

കെഎസ്ആർടിസിയും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ചു; 11 പേർക്ക് പരുക്ക്

  ഇടുക്കി മുറിഞ്ഞ പുഴ ഭാഗത്ത് കെ എസ് ആർ ടി സി ബസും ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസും കൂട്ടിയിടിച്ച് 11 പേർക്ക് പരുക്ക്. ദേശീയപാതയിൽ വളഞ്ഞങ്ങാനത്തിന് സമീപത്താണ് അപകടം. തമിഴ്‌നാട് സ്വദേശികളായ തീർഥാടകർക്കാണ് പരുക്കേറ്റത്. ബസ് യാത്രക്കാരിക്കും പരുക്കേറ്റിട്ടുണ് ഇടുക്കി പെരുവന്താനം അമലഗിരിയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ ആന്ധ്ര സ്വദേശികളായ രണ്ട് തീർഥാടകർ മരിച്ചിരുന്നു. തീർഥാടകർ സഞ്ചരിച്ചിരുന്ന രണ്ട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Read More

കോഴിക്കോട് പേരാമ്പ്രയിൽ അമ്മയെയും രണ്ട് മക്കളെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

  കോഴിക്കോട് പേരാമ്പ്രയിൽ അമ്മയെയും രണ്ട് മക്കളെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര മുളിയങ്ങലിൽ പരേതനായ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ(35), മക്കളായ പുണ്യ(13), നിവേദിത(4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ രണ്ടരയോടെ വീടിനകത്ത് വെച്ച് ഇവർ തീ കൊളുത്തുകയായിരുന്നുവെന്നാണ് സൂചന. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഭർത്താവിന്റെ മരണവും സാമ്പത്തിക പ്രയാസവുമാണ് മരണകാരമമെന്നാണ് കരുതുന്നത്. ഒരു വർഷം മുമ്പാണ് പ്രകാശൻ അസുഖബാധിതനായി മരിച്ചത്. തൊഴിലുറപ്പ് ജോലിക്ക് പോയാണ് പ്രിയ കുടുംബം…

Read More

മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയോ അതോ മതസംഘടനയോ: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

  വഖഫ് ബോർഡ് നിയമന വിഷയത്തിൽ മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലീം ലീഗ് മത സംഘടനയാണോ അതോ രാഷ്ട്രീയ പാർട്ടിയാണോ എന്ന് ആദ്യം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം വഖഫ് ബോർഡ് നിയമന വിഷയത്തിൽ സർക്കാരിന് പിടിവാശിയില്ല. നിയമനം പി എസ് സിക്ക് വിട്ടത് ബോർഡിന്റെ തീരുമാനപ്രകാരമാണ്. പി എസ് സിക്ക് വിടണമെന്നത് സർക്കാരിന്റെ നിർബന്ധമല്ല. വിഷയത്തിൽ മത സംഘടനകളുമായി ചർച്ച നടത്തി….

Read More

സർക്കാർ നിസംഗത പാലിക്കുന്നു; പി ജി ഡോക്ടർമാരുടെ സമരം തീർക്കാൻ അടിയന്തര ഇടപെടൽ വേണം: സതീശൻ

  പി ജി ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമരം രോഗികളെ ബുദ്ധിമുട്ടിലാക്കുകയും മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെ സാരമായിബാധിക്കുകയും ചെയ്യും. വിഷയത്തിൽ സർക്കാർ നിസംഗത പാലിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി സമരം പ്രഖ്യാപിച്ച ഡോക്ടർമാരോട് സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നതായി പരാതിയുണ്ട്. സമര രംഗത്തുള്ള ഗർഭിണികളായ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരോട് ഹോസ്റ്റൽ ഒഴിയണമെന്ന നിലപാട് സമരം ഒത്തുതീർക്കുന്നതിന് സഹായകരമല്ല. പി ജി ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണം…

Read More

മലപ്പുറം വണ്ടൂരിൽ സ്വകാര്യ ബസിടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

മലപ്പുറം വണ്ടൂരിൽ സ്വകാര്യ ബസിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു. വണ്ടൂർ സ്വദേശി നിതിൻ ആണ് മരിച്ചത്. ബസിന്റെ മുൻ ചക്രം നിതിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. മെലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകനാണ് നിതിൻ. മമ്പാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്. രാവിലെ എട്ടരയോടെ വണ്ടൂർ മണലിമ്മേൽ പാടം ബസ് സ്റ്റാൻഡിൽ വെച്ചാണ് അപകടമുണ്ടായത്. കാളികാവ്-കോഴിക്കോട് റൂട്ടിലോടുന്ന ഗജ ബ്രദേഴ്‌സ് ബസ്സാണ് നിതിനെ ഇടിച്ചത്.

Read More

കുനൂർ ഹെലികോപ്റ്റർ അപകടം: മലയാളി സൈനികൻ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും

കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. മൃതദേഹം കൊണ്ടുവരുന്നതിന് ഒരു ദിവസം മുമ്പ് വിവരം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുവരെ തീരുമാനമായിട്ടില്ലെന്നും സഹോദരൻ പ്രതികരിച്ചു വിമാന മാർഗം കൊച്ചിയിൽ എത്തിച്ച ശേഷം റോഡ് മാർഗം തൃശ്ശൂരിലേക്ക് കൊണ്ടുവരുമെന്നാണ് അറിയുന്നത്. കുടുംബത്തിലെ ആരുടെയും ഡി എൻ എ എടുത്തിട്ടില്ലെന്നും പ്രസാദ് പറഞ്ഞു. ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണർ ആയിരുന്നു പ്രദീപ്.

Read More

തരംതാണ ഭാഷാപ്രയോഗം പാടില്ല; പോലീസിന് നിർദേശം നൽകി ഡിജിപി

  കേരളാ പോലീസ് സേനയിലെ ഓരോ അംഗത്തിന്റെയും ഭാഷ മികച്ചതാകണമെന്ന് ഡിജിപി അനിൽ കാന്ത്. വിദ്യാഭ്യാസ സമ്പന്നരായ ഏവരുടെയും ഭാഷയും ഇടപെടലും ജനങ്ങളുടെ പ്രതീക്ഷക്ക് അനുസൃതമാകണം. തരംതാണ ഭാഷാപ്രയോഗം പാടില്ലെന്നും കേരളാ പോലീസ് അക്കാദമിയിലെ പരിശീലനാർഥികളുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു നമ്മളിൽ നിന്ന് മറ്റുള്ളവരെന്താണോ പ്രതീക്ഷിക്കുന്നത് അതുപോലെ നമ്മളും പെരുമാറണം. ജീവിതാവസാനം വരെ കായിക ക്ഷമത നിലനിർത്തണമെന്നും പോലീസ് പ്രൊഫഷണലിസം പ്രാവർത്തികമാക്കാൻ ഏവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More

വിവാദ മരം മുറി ഉത്തരവ്: ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ റദ്ദാക്കി

  മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ ഉത്തരവിട്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. റിവ്യു കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് ചീഫ് സെക്രട്ടറി സസ്‌പെൻഷൻ പിൻവലിച്ചത്. മരംമുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ സസ്‌പെൻഷൻ തുടരേണ്ടതില്ലെന്നായിരുന്നു റിവ്യു കമ്മിറ്റി ശുപാർശ നവംബർ 10നാണ് ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്തത്. ചീഫ് സെക്രട്ടറിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു. ഇതുസംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ബേബി ഡാം ബലപ്പെടുത്തുന്നതുമായി…

Read More

പിജി ഡോക്ടർമാർ സമരം കടുപ്പിക്കുന്നു; നാളെ മുതൽ അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം പിജി ഡോക്ടർമാർ കടുപ്പിക്കുന്നു. നാളെ മുതൽ അത്യാഹിത വിഭാഗം ബഹിഷ്‌കരിക്കുന്നത് ഉൾപ്പെടെയുള്ള സമരരീതി സ്വീകരിക്കും. സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഡോക്ടർമാർ സമരം ശക്തമാക്കുന്നത്. അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിൽ സമരം ചെയ്യുന്ന പിജി ഡോക്ടർമാർക്ക് ഹോസ്റ്റൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ കത്ത് നൽകി. ഹോസ്റ്റലിൽ നിന്നും പുറത്തു പോകാൻ ആവശ്യപ്പെട്ടതിനെത്തുടർന്നു പിജി ഡോക്ടർമാർ കാമ്പസിലെ കാർ പോർച്ചിൽ കിടന്നു പ്രതിഷേധിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മെഡിക്കൽ കോളേജ് സ്റ്റുഡൻറ്‌സ് യൂണിയൻ ഇവർക്ക്…

Read More