Headlines

സർവകലാശാലകളെ പാർട്ടി സെല്ലുകളാക്കുന്നു; പിൻവാതിൽ നിയമനങ്ങളാണ് നടക്കുന്നതെന്നും വി ഡി സതീശൻ

ചാൻസലർ പദവി ഒഴിയാമെന്ന് കാണിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വി സിമാരുടെ നിയമനങ്ങളിലും സർവകലാശാല പ്രവർത്തനത്തിലും മനംമടുത്താണ് ഗവർണർ ചാൻസലർ പദവി ഒഴിയാൻ സന്നദ്ധനായത്. മുഖ്യമന്ത്രിക്ക് ഒരു ഗവർണർ ഇത്തരമൊരു കത്ത് നൽകേണ്ടി വന്നത് രാജ്യത്ത് ആദ്യമായിട്ടാകുമെന്നും സതീശൻ പറഞ്ഞു ചാൻസലർ പദവി ഒഴിയാമെന്ന് കാണിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വി സിമാരുടെ നിയമനങ്ങളിലും…

Read More

ഗവർണറുടെ കത്ത് ഞെട്ടിക്കുന്നത്; മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്ന്

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്ത് അതീവ ഗൗരവമുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണ്ണൂർ വിസിയുടെ നിയമനത്തിൽ ഗവർണർ സൂചിപ്പിക്കുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചു. വിഷയത്തിൽ ലോകായുക്തയെ സമീപിക്കണമെന്നും ചെന്നിത്തല പറഞ്ഞു കെ ടി ജലീൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ ഉന്നയിച്ച വസ്തുതകൾ പ്രതിപക്ഷ ജൽപ്പനങ്ങൾ എന്നാരോപിച്ച് സർക്കാർ തള്ളിക്കളഞ്ഞു. ഇപ്പോൾ നിയമവിരുദ്ധമായി താൻ ഒപ്പിടാൻ നിർബന്ധിക്കപ്പെട്ടുവെന്ന് ഗവർണർ പറയുന്നു. കണ്ണൂർ…

Read More

പെരിയ കൊലപാതകം: കെ വി കുഞ്ഞിരാമൻ അടക്കമുള്ള പ്രതികൾക്ക് കോടതിയുടെ നോട്ടീസ്

പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ പ്രതി ചേർത്ത മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ അടക്കമുള്ളവരോട് കൊച്ചി സിബിഐ കോടതിയിൽ ഹാജരാകാൻ നിർദേശം. ഈ മാസം 15ന് ഹാജരാകണമെന്നാണ് എറണാകുളം സിജെഎം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. സിബിഐ പ്രതി ചേർത്ത മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി, കെ വി ഭാസ്‌കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, ബാലകൃഷ്ണൻ, മണി എന്നിവർക്കാണ് നോട്ടീസ് കേസിൽ ആകെ…

Read More

കൂനൂർ ഹെലികോപ്റ്റർ അപകടം: പ്രദീപിന്റെ ഭൗതിക ശരീരം വിലാപയാത്രയായി തൃശ്ശൂരിലേക്ക്

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി വ്യോമസേനാ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭൗതിക ശരീരം ജന്മനാടായ തൃശ്ശൂരിലേക്ക് റോഡ് മാർഗം കൊണ്ടുവരുന്നു. വാളയാർ അതിർത്തിയിൽ വെച്ച് ഭൗതിക ശരീരം സർക്കാർ ഏറ്റുവാങ്ങി. തുടർന്ന് വിലാപയാത്രയായി തൃശ്ശൂരിലേക്ക് പുറപ്പെട്ടു. മന്ത്രിമാരും ജനപ്രതിനിധികളും സേനാ ഉദ്യോഗസ്്ഥരും വിലാപയാത്രയിൽ പങ്കെടുക്കുന്നുണ്ട്. വൈകുന്നേരത്തോടെയാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടക്കുക. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ കെ രാജൻ, കെ കൃഷ്ണൻകുട്ടി എന്നിവർ ഭൗതിക ശരീരത്തെ അനുഗമിക്കുന്നുണ്ട്. തൃശ്ശൂരിലെത്തിച്ച ശേഷം പ്രദീപ്…

Read More

സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകൾ അസഹനീയമെന്ന് ഗവർണർ

  ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലർ ഭരണഘടനാ പദവിയല്ല. അതിനാൽ മുഖ്യമന്ത്രിക്ക് അത് ഏറ്റെടുക്കണം. സർക്കാർ ഓർഡിനൻസ് കൊണ്ടുവരണം. ഒപ്പിടാൻ തയ്യാറാണെന്ന് ഗവർണർ പറഞ്ഞു സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകൾ അസഹനീയമാണ്. ഇതുവെച്ച് പൊറുപ്പിക്കില്ല. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസം മികച്ചതാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസത്തിന് കേരളം വിടേണ്ട അവസ്ഥയാണ്. സർവകലാശാലകളിൽ ഉന്നത പദവികളിലെല്ലാം ഇഷ്ടക്കാരെ നിയമിക്കുകയാണ്. തിരുത്താൻ പരമാവധി ശ്രമിച്ചു. വി സി നിയമനങ്ങളിൽ തന്റെ കൈകൾ കെട്ടിയിടാൻ ശ്രമിക്കുന്നു….

Read More

പോലീസ് സ്‌റ്റേഷനുകളിലേക്ക് വിളിക്കേണ്ട, ഭരണത്തിൽ ഇടപെടേണ്ട; പാർട്ടി പ്രവർത്തകരോട് പിണറായി

  ഭരണത്തിൽ പാർട്ടിക്കാർ അനാവശ്യ ഇടപെടൽ നടത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സിപിഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് പാർട്ടി പ്രവർത്തകർക്ക് പിണറായി നിർദേശം നൽകിയത്. ബംഗാളിലെയും ത്രിപുരയിലെയും സിപിഎം തകർച്ച കൂടി സൂചിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ പരാമർശം പോലീസ് സ്‌റ്റേഷനുകളിലേക്ക് അനാവശ്യമായി വിളിക്കരുത്. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തിൽ ഇടപെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടപെടേണ്ട സാഹചര്യമുണ്ടായാൽ അത് പാർട്ടി ഘടകത്തിൽ അറിയിച്ചാൽ മതി. ഭരണത്തുടർച്ചയുണ്ടായ സംസ്ഥാനങ്ങളിൽ പാർട്ടി പ്രവർത്തകർ ഭരണം കയ്യാളി എന്ന ആരോപണമുണ്ടായിരുന്നു. കേരളത്തിൽ…

Read More

പറയുന്നതെല്ലാം ശുദ്ധ വിവരക്കേട്: മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ എം എം മണി

  ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി. തക്കതായ കാര്യമുള്ളതിനാലാണ് പാർട്ടി രാജേന്ദ്രനെതിരെ അന്വേഷണ കമ്മീഷനെ വെച്ചതെന്ന് എംഎം മണി പറഞ്ഞു. ജാതിയുടെ ആളായി രാജേന്ദ്രനെ പാർട്ടി കണ്ടിട്ടില്ല. രാജേന്ദ്രൻ എവിടെയാണെന്ന് പാർട്ടിക്ക് അറിയില്ല അദ്ദേഹം പറയുന്നതൊക്കെ ശുദ്ധ വിവരക്കേടാണ്. മുമ്പ് ജില്ലാ പഞ്ചായത്ത് അധ്യക്ഷനാക്കിയപ്പോഴും 15 വർഷം എംഎൽഎ ആക്കിയപ്പോഴും അദ്ദേഹം പള്ളനാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അല്ലാതെ ബ്രാഹ്മണനാണെന്ന് ഓർത്തല്ല ഇതൊന്നും ചെയ്തത്. സ്വന്തം വ്യക്തി ജീവിതത്തെ കുറിച്ച് രാജേന്ദ്രൻ…

Read More

മട്ടന്നൂരിൽ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി; രണ്ട് പേർ മരിച്ചു

  കണ്ണൂർ മട്ടന്നൂരിൽ കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി രണ്ട് പേർ മരിച്ചു. പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. ലോറി ഡ്രൈവർ അരുൺ വിജയൻ, ക്ലീനർ രവീന്ദ്രൻ എന്നിവരാണ് മരിച്ചത്. ഇരുവരും ഇരിട്ടി സ്വദേശികളാണ്. വടകരയിലേക്ക് ചെങ്കൽ കയറ്റി പോകുകയായിരുന്നു ലോറി. രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അഗ്നിരക്ഷാ സേനയും നാട്ടുകാരും കൂടിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.    

Read More

ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങും; വി സി നിയമനത്തിൽ സർക്കാർ കുരുക്കിൽ

കണ്ണൂർ സർവകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട് പോർമുഖം തുറന്ന ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തിയേക്കും. ചാൻസലർ പദവി ഒഴിയാൻ ഗവർണർ സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെടുന്നത്. വിഷയത്തിൽ പ്രതികരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു തയ്യാറായിരുന്നില്ല. മുഖ്യമന്ത്രി നിലപാട് പറയട്ടെ എന്നായിരുന്നു മന്ത്രി പ്രതികരിച്ചത് വി സിയുടെ നിയമനം ചട്ടം ലംഘിച്ചുള്ളതാണെന്ന് ഗവർണർ തന്നെ പറയുന്നത് സർക്കാരിന് തിരിച്ചടിയാകും. സർവകലാശാലകളിലെ രാഷ്ട്രീയ കളിക്ക് കൂട്ടുനിൽക്കില്ലെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ…

Read More

കൂനൂർ ഹെലികോപ്റ്റർ അപകടം: മലയാളി സൈനികൻ പ്രദീപിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും

കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ ഏഴ് മണിക്ക് ഡൽഹിയിൽ നിന്ന് ഭൗതിക ശരീരം കോയമ്പത്തൂരിലേക്ക് പുറപ്പെടും. 11 മണിയോടെ കോയമ്പത്തൂരിലെ സൈനിക കേന്ദ്രത്തിലെത്തും. ഇവിടെ നിന്ന് ഉച്ചയോടെ ജന്മനാടായ പൊന്നൂക്കരയിലേക്ക് റോഡ് മാർഗം എത്തിക്കും പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്‌കൂളിൽ പൊതുദർശനം നടക്കും. വൈകുന്നേരമാണ് സംസ്‌കാര ചടങ്ങുകൾ. കേന്ദ്രസഹമന്ത്രി വി മുരളീധരൻ, സംസ്ഥാന റവന്യു മന്ത്രി കെ രാജൻ എന്നിവർ പങ്കെടുക്കും. പ്രദീപിന്റെ ഭാര്യ…

Read More