കൂനൂർ ഹെലികോപ്റ്റർ അപകടം: മലയാളി സൈനികൻ പ്രദീപിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും

കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ ഏഴ് മണിക്ക് ഡൽഹിയിൽ നിന്ന് ഭൗതിക ശരീരം കോയമ്പത്തൂരിലേക്ക് പുറപ്പെടും. 11 മണിയോടെ കോയമ്പത്തൂരിലെ സൈനിക കേന്ദ്രത്തിലെത്തും. ഇവിടെ നിന്ന് ഉച്ചയോടെ ജന്മനാടായ പൊന്നൂക്കരയിലേക്ക് റോഡ് മാർഗം എത്തിക്കും

പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്‌കൂളിൽ പൊതുദർശനം നടക്കും. വൈകുന്നേരമാണ് സംസ്‌കാര ചടങ്ങുകൾ. കേന്ദ്രസഹമന്ത്രി വി മുരളീധരൻ, സംസ്ഥാന റവന്യു മന്ത്രി കെ രാജൻ എന്നിവർ പങ്കെടുക്കും. പ്രദീപിന്റെ ഭാര്യ ലക്ഷ്മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി തന്നെ പൊന്നുക്കരയിലെ വീട്ടിൽ എത്തിയിട്ടുണ്ട്