പോത്തൻകോട് കൊലപാതകം: വെട്ടിയെടുത്ത കാൽ റോഡിൽ വലിച്ചെറിഞ്ഞയാളെ തിരിച്ചറിഞ്ഞു, മൂന്ന് പേർ പിടിയിൽ
പോത്തൻകോട് കൊലപാതകത്തിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിൽ. കണിയാപുരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രഞ്ജിത്ത്, ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്(22), മൊട്ട നിധീഷ്(24) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് പിന്നിലെനന്നും റൂറൽ എസ് പി പികെ മധു പറഞ്ഞു ഡിവൈഎസ്പിമാർ, എ സി പി തുടങ്ങിയവർ പല സംഘങ്ങളായാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ കുറിച്ചുള്ള വിവരത്തിനായി പലരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അക്രമി സംഘത്തിൽ പതിനൊന്നോളം പേരുണ്ടെന്നാണ് സൂചന. സുധീഷിനെ കൊലപ്പെടുത്താൻ…