Headlines

അമ്മയെയും പെങ്ങളെയും തിരിച്ചറിയണം; കുടുംബത്തില്‍ നിന്ന് സംസ്‌കാരം തുടങ്ങണം: ലീഗിനോട് പിണറായി വിജയന്‍

വഖഫ് സംരക്ഷണ റാലിയിൽ മുസ്ലീം ലീ​ഗ് നേതാക്കൾ നടത്തിയ അധിക്ഷേപ പ്രസം​ഗത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അമ്മയെയും പെങ്ങളെയും തിരിച്ചറിയണമെന്നും കുടുംബത്തില്‍ നിന്നാണ് സംസ്‌കാരം തുടങ്ങേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐ.എം കണ്ണൂര്‍ ജില്ല സമ്മേളനത്തിന്‍റെ സമാപനത്തോട് അനുബന്ധിച്ച നടന്ന പൊതു സമ്മേളനത്തിലാണ് പിണറായി ലീഗിനെതിരെ രൂക്ഷമായി ഭാഷയില്‍ പ്രതികരിച്ചത്. വഖഫ് ബോർഡ് വിഷയത്തിൽ മുസ്ലീംലീഗ് എന്തിനാണ് ഹൈസ്‌കൂൾ കാലത്ത് മരണപ്പെട്ട എന്റെ അച്ഛനെ പറയുന്ന സ്ഥിതി ഉണ്ടായത്, അദ്ദേഹം എന്ത് തെറ്റ് നിങ്ങളോട് ചെയ്തെന്ന് മുഖ്യമന്ത്രി…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 57,121 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 38,361 പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3856 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 359, കൊല്ലം 179, പത്തനംതിട്ട 298, ആലപ്പുഴ 142, കോട്ടയം 375, ഇടുക്കി 142, എറണാകുളം 606, തൃശൂർ 432, പാലക്കാട് 19, മലപ്പുറം 281, കോഴിക്കോട് 492, വയനാട് 203, കണ്ണൂർ 284, കാസർഗോഡ് 44 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 38,361 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,12,620 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

കേരളത്തിലും ഒമിക്രോൺ; രോഗം യുകെയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

  ഒമിക്രോൺ കേരളത്തിലും സ്ഥിരീകരിച്ചു. യു.കെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇംഗ്ലണ്ടിൽ നിന്നും അബുദാബി വഴി ഈ മാസം ആറിനാണ് ഇയാൾ നാട്ടിൽ എത്തിയത്. എട്ടാം തീയതി നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ ബാധിച്ചതായി സ്ഥിരീകരിച്ചത്. രോഗിയുടെ ഭാര്യയ്‌ക്കും ഭാര്യാമാതാവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിൽ 149 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സഹയാത്രികരെ വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 26 മുതൽ 35…

Read More

ആർ ബിന്ദുവിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും കെ സുരേന്ദ്രൻ

  കണ്ണൂർ സർവകലാശാല വിസിയുടെ നിയമനത്തിന് ചട്ടം ലംഘിച്ച് കത്ത് നൽകിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ ആറു വർഷത്തിനിടെ കേരളത്തിലെ വിവിധ സർവകലാശാലകളിൽ നടന്ന അനധികൃത നിയമനങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു എല്ലാ അനധികൃത രാഷ്ട്രീയ-ബന്ധു പിൻവാതിൽ നിയമനങ്ങളും റദ്ദാക്കണം. ചാൻസിലർ പദവി മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തോളൂ എന്ന് ഗവർണർ പറഞ്ഞാൽ അതിൽ പരം നാണക്കേട് ഈ സർക്കാരിന്…

Read More

നേരിട്ട് പച്ചക്കറി എത്തിക്കും; രണ്ടാഴ്ചക്കുള്ളിൽ വില കുറയ്ക്കാനാകുമെന്ന് കൃഷിമന്ത്രി

  രണ്ട് ആഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില കുറയ്ക്കാനാകുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഇടനിലക്കാരെ ഒഴിവാക്കി സർക്കാർ നേരിട്ട് പച്ചക്കറി എത്തിക്കാൻ സർക്കാർ നോക്കുന്നുണ്ട്. തെങ്കാശിയിൽ ചർച്ച നടത്തിയിരുന്നു. കർഷക സംഘങ്ങളിൽ നിന്നാണ് സർക്കാർ പച്ചക്കറി വാങ്ങുക. ഹോർട്ടികോർപ്പിന് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും കൃഷിമന്ത്രി ചൂണ്ടിക്കാട്ടി. തദേശീയ പച്ചക്കറികളും വിപണിയിൽ സുലഭമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് പച്ചക്കറിക്ക് വിലക്കയറ്റം തുടരുന്നു. വെള്ളരിക്ക് ഓണക്കാലത്തേക്കാൾ കൂടിയ വിലയാണ് നിലവിലുള്ളത്. വെണ്ടയ്ക്ക, വഴുതന, ബീറ്റ്റൂട്ട്, സവാള, ചുവന്നുള്ളി എന്നിവയ്ക്കും വില…

Read More

സംസ്ഥാനത്ത് ഇന്ന് 3777 പേർക്ക് കൊവിഡ്, 34 മരണം; 3856 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 808, എറണാകുളം 590, കോഴിക്കോട് 505, കണ്ണൂര്‍ 249, കോട്ടയം 242, കൊല്ലം 229, തൃശൂര്‍ 224, മലപ്പുറം 212, ഇടുക്കി 182, പത്തനംതിട്ട 170, വയനാട് 110, ആലപ്പുഴ 96, കാസര്‍ഗോഡ് 80, പാലക്കാട് 80 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,121 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം; തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ഗവർണർ

  ഉന്നത വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ചുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാറുമായി ഏറ്റമുട്ടലിനില്ല. മുഖ്യമന്ത്രി പറയുന്നത് മുഖ്യമന്ത്രിയുടെ അഭിപ്രായമാണ്. തന്റെമേൽ സമ്മർദമുണ്ടായിരുന്നുവെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. ഗവർണർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഗവർണറുടെ പ്രതികരണം. ഗവർണറുടെ മനഃസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യാൻ സർക്കാർ നിർബന്ധിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. വിസി നിയമനം മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് തീരുമാനിക്കുന്നതെന്ന പ്രചാരണം തെറ്റാണ്. യുജിസി പ്രതിനിധിയും വിദ്യാഭ്യാസ…

Read More

ഹൗസ് സർജൻമാരും സമരത്തിലേക്ക്; സർക്കാരിന് കൂടുതലൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി

  പി ജി ഡോക്ടർമാർക്ക് പിന്നാലെ ഹൗസ് സർജൻമാരും സമരം പ്രഖ്യാപിച്ചു. നാളെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം സ്തംഭിക്കും. ഒരു ദിവസത്തെ സൂചനാ പണിമുടക്കാണ് ഹൗസ് സർജൻമാർ പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന് പിന്തുണയുമായി അധ്യാപക സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. അതേസമയം സർക്കാരിന് കൂടുതലൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചു. ഒന്നാം വർഷ പി ജി പ്രവേശന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. സംസ്ഥാനങ്ങൾക്ക് അതിൽ ഒന്നാം ചെയ്യാനില്ല. 373 നോൺ റസിഡന്റ് ജൂനിയർ ഡോക്ടർമാരെ താത്കാലികമായി…

Read More

ഗവർണറുടെ ആശങ്ക ഗൗരവത്തോടെയാണ് പരിഗണിച്ചത്; വിദഗ്ധരെയാണ് തലപ്പത്തു കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി

  ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഗവർണർ ചില ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനുള്ള അഭിപ്രായം മനസ്സിലാക്കാത്ത ആളല്ല ഗവർണറെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മേഖല ഇന്നുള്ളതിൽ മുന്നോട്ടുപോകണം. കൂടുതൽ ശാക്തീകരിക്കപ്പെടണമെന്ന കാര്യത്തിൽ സർക്കാരിനും ഗവർണർക്കും ഒരേ അഭിപ്രായമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു അക്കാദമിക് വിദഗ്ധരെ തന്നെയാണ് ഓരോ സ്ഥാപനത്തിന്റെയും തലപ്പത്ത് കൊണ്ടുവരാൻ സർക്കാർ ശ്രദ്ധിച്ചിട്ടുള്ളത്. എല്ലാ എൽ ഡി എഫ് സർക്കാരുകളും ഇത്തരത്തിൽ അക്കാദമിക് മികവുള്ളവരെ സർവകലാശാലകളുടെ തലപ്പത്ത് കൊണ്ടുവന്നിട്ടുണ്ട്. ചില…

Read More

സർവലാശാല വിവാദം; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി

  തിരുവനന്തപുരം: സർവലാശാല വിവാദം ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഉന്നത വിദ്യാഭ്യാസ മേഖല എല്ലാം തികഞ്ഞതാണെന്ന അഭിപ്രായം സർക്കാരിനില്ല. ദൗർബല്യങ്ങൾ പരിഹരിക്കും. സർക്കാർ നിലപാട് അറിയാത്ത ആളല്ല ഗവർണറെന്നും ഒന്നും നന്നാവരുത് എന്ന് ചിന്തിക്കുന്നവർക്ക് ഊർജം പകരുന്ന നിലപാട് ഗവർണർ കൈകൊള്ളുന്നത് നല്ല സമീപനമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ”ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ചില ആശങ്കകൾ ഗവർണർ മുന്നോട്ട് വെച്ചിരുന്നു. കൂടുതൽ ശാക്തീകരിക്കണം ആവശ്യമാണ്. സർക്കാരിനും ഗവർണർക്കും ഒരേ അഭിപ്രായമാണ്. എല്ലാം തികഞ്ഞു…

Read More