Headlines

സംസ്ഥാനത്ത് ഇന്ന് 2434 പേർക്ക് കൊവിഡ്, 38 മരണം; 4308 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 2434 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂർ 224, കൊല്ലം 163, കോട്ടയം 147, തൃശൂർ 136, ആലപ്പുഴ 83, മലപ്പുറം 83, പത്തനംതിട്ട 76, പാലക്കാട് 68, ഇടുക്കി 63,കാസർഗോഡ് 54, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,446 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ…

Read More

നെടുമ്പാശ്ശേരിയിൽ എത്തിയ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; സാമ്പിളുകൾ ഒമിക്രോൺ പരിശോധനക്കയച്ചു

  സംസ്ഥാനത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നെതർലാൻഡിൽ നിന്നുമെത്തിയ രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനും ദുബൈയിൽ നിന്നെത്തിയ ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ജനിതക സാമ്പിളുകൾ ഒമിക്രോൺ പരിശോധനക്കായി അയച്ചിട്ടുണ്ട് കഴിഞ്ഞ ദിവസമാണ് കേരളത്തിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നെത്തിയ യാത്രക്കാരനായിരുന്നു രോഗബാധ. ഇയാളുടെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇയാളുടെ സമ്പർക്കപ്പട്ടിക വിപുലമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും…

Read More

വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി; ഹർജിക്കാരന് വിമർശനം ​​​​​​​

  വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയുടെ വിമർശനം. എന്ത് രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടെങ്കിലും മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന് ഓർക്കണം. മറ്റ് ഇന്ത്യക്കാർക്കില്ലാത്ത പ്രശ്‌നം നിങ്ങൾക്കെന്തിനാണെന്നും കോടതി ചോദിച്ചു കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് പൗരൻമാരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും പ്രധാനമന്ത്രിയുടെ ഫോട്ടോയില്ലാത്ത സർട്ടിഫിക്കറ്റ് വേണമെന്നും ആവശ്യപ്പെട്ട് കോട്ടയം സ്വദേശി എം പീറ്ററാണ് ഹർജി നൽകിയത്. എന്തിനാണ് പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നത്. 100 കോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്‌നമാണ് ഹർജിക്കാരനുള്ളത്. ഹർജിക്കാരൻ കോടതിയുടെ സമയം…

Read More

ഒമിക്രോൺ: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, രോഗിയുടെ സമ്പർക്ക പട്ടിക പരിമിതമാണെന്ന് ആരോഗ്യമന്ത്രി

  സംസ്ഥാനത്ത് ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രോഗിയുടെ ഭാര്യയുടേയും ഭാര്യാമാതാവിന്റേയും സാമ്പിളുകൾ വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിച്ചിട്ടില്ല. രോഗിയുടെ പ്രാദേശികമായ സമ്പർക്കപ്പട്ടിക പരിമിതമാണ്. വിമാനത്തിൽ രോഗിയുടെ അടുത്ത സീറ്റുകളിലിരുന്ന് യാത്ര ചെയ്തവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു യുകെയിൽ നിന്നും വന്ന എറണാകുളം സ്വദേശിയായ യാത്രക്കാരനാണ് ഒമിക്രോൺ പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. വിമാനത്താവളത്തിൽ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാൽ അടുത്ത…

Read More

നടൻ സിനിൽ സൈനുദ്ദീൻ വിവാഹിതനായി

  നടൻ സിനിൽ സൈനുദ്ദീൻ വിവാഹിതനായി. ഹുസൈനയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു. വിവാഹ ചിത്രങ്ങൾ സിനിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അന്തരിച്ച നടൻ സൈനുദ്ദീന്റെ മകനാണ് സിനിൽ. ടു ലെറ്റ് അമ്പാടി ടാക്കീസ് എന്ന ചിത്രത്തിലൂടെയാണ് സിനിൽ സിനിമയിലേക്ക് എത്തിയത്. പറവ, കോണ്ടസ, ജോസഫ്, ഹാപ്പി സർദാർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്

Read More

ഉന്നത വിദ്യാഭ്യാസ രംഗത്തെ നിശ്ചലാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ചെന്നിത്തല

  ഉന്നത വിദ്യാഭ്യാസ രംഗത്തെ നിശ്ചലാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവർണറും സർക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിശ്ചലാവസ്ഥയാണ്. കത്ത് നൽകിയ എട്ടാം തീയതിക്ക് ശേഷം ചാൻസലർ എന്ന നിലയിൽ തന്റെ പരിഗണനക്ക് വന്ന ഒരു ഫയലും ഗവർണർ നോക്കിയിട്ടില്ല. ഇത് ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സർക്കാർ ധാർഷ്ട്യം വെടിഞ്ഞ് പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു സർവകലാശാലാ നിയമനങ്ങളിൽ രാഷ്ട്രീയ…

Read More

ചരക്കുലോറിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മദ്യം പിടികൂടി; ഡ്രൈവർ അറസ്റ്റിൽ

  ചരക്കുലോറിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 52 കുപ്പി മദ്യം കൊല്ലം ആര്യങ്കാവ് ചെക്ക്‌പോസ്റ്റിൽ വെച്ച് എക്‌സൈസ് പിടികൂടി. പുതുച്ചേരിയിൽ നിന്നുള്ള മദ്യമാണ് പിടിച്ചെടുത്തത്. ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സുധാകരനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ലോറിയുടെ ക്യാബിനിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. ലോറിയിൽ ചരക്കു കയറ്റി അയച്ച മാനേജരാണ് മദ്യം നൽകിയതെന്ന് ഡ്രൈവർ പറയുന്നു. പുതുച്ചേരിയിൽ ചെറിയ വിലക്ക് കിട്ടുന്ന മദ്യം കേരളത്തിലെത്തിച്ച് ഉയർന്ന വിലക്ക് വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം.

Read More

പോലീസ് ജീപ്പ് എറിഞ്ഞു തകർത്ത ശേഷം മുങ്ങിയ പ്രതി കൊല്ലത്ത് പിടിയിൽ

  തിരുവനന്തപുരം വലിയതുറ പോലീസ് സ്‌റ്റേഷനിലെ ജീപ്പ് എറിഞ്ഞു തകർത്ത ശേഷം മുങ്ങിയ പ്രതി പിടിയിൽ. വള്ളക്കടവ് ഫിഷർമെൻ കോളനിയിലെ സൂരജ് സുരേഷ് എന്ന 18കാരനാണ് പിടിയിലായത്. കൊല്ലം സിറ്റി പോലീസാണ് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത്  നിന്ന് ഇയാളെ പിടികൂടിയത് കാറിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് നിന്ന് രക്ഷപ്പെട്ട പ്രതി കൊല്ലത്ത് എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് പോലീസ് സംഘം റെയിൽവേ സ്‌റ്റേഷനിൽ കാത്തുനിന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി…

Read More

പോത്തൻകോട് കൊലപാതകം: സ്ഥലം സന്ദർശിച്ച് മന്ത്രി ജി ആർ അനിൽ

  തിരുവനന്തപുരം പോത്തൻകോട് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന സ്ഥലം മന്ത്രി ജി ആർ അനിൽ സന്ദർശിച്ചു. കല്ലൂർ പാണൻവിളയിൽ സുധീഷ് കൊല്ലപ്പെട്ട സ്ഥലമാണ് മന്ത്രി സന്ദർശിച്ചത്. നാടിന്റെ ക്രമസമാധാനം തകർക്കുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്തെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ പോലീസിനും മന്ത്രി നിർദേശം നൽകി

Read More

കോട്ടയം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കോട്ടയം വട്ടമൂട് പാലത്തിന് സമീപം കൊശമറ്റം കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പുതുപ്പള്ളി മാങ്ങാനം സ്വദേശി വിഷ്ണു(22)വാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ വിഷ്ണു വെള്ളത്തിൽ ഇറങ്ങിയതിന് പിന്നാലെ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഇവർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്‌  

Read More