അക്രമവും കുറ്റകൃത്യങ്ങളും തടയാൻ ഓപറേഷൻ കാവലുമായി കേരളാ പോലീസ്
അക്രമങ്ങളും മയക്കുമരുന്ന് കടത്തും അടക്കമുള്ളവ തടയാൻ ഓപറേഷൻ കാവൽ എന്ന പേരിൽ പ്രത്യേക പദ്ധതിയുമായി പോലീസ്. മയക്കുമരുന്ന് കടത്ത്, മണൽക്കടത്ത്, കള്ളക്കടത്ത്, സംഘം ചേർന്നുള്ള ആക്രമണങ്ങൾ എന്നിവ തടയുന്നതിനും പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിയമ നടപടികൾക്ക് വിധേയരാക്കുന്നതിനുമാണ് പ്രത്യേക പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ശേഷം ഒളിവിൽ കഴിയുന്നവരെ കണ്ടെത്താനായി ജില്ലാ പോലീസ് മേധാവിമാർ പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകും. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ പട്ടിക സ്‌പെഷ്യൽ ബ്രാഞ്ച് തയ്യാറാക്കുകയും പട്ടികയിൽ ഉൾപ്പെട്ടവരെ…
