ചരക്കുലോറിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 52 കുപ്പി മദ്യം കൊല്ലം ആര്യങ്കാവ് ചെക്ക്‌പോസ്റ്റിൽ വെച്ച് എക്‌സൈസ് പിടികൂടി. പുതുച്ചേരിയിൽ നിന്നുള്ള മദ്യമാണ് പിടിച്ചെടുത്തത്. ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സുധാകരനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
ലോറിയുടെ ക്യാബിനിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. ലോറിയിൽ ചരക്കു കയറ്റി അയച്ച മാനേജരാണ് മദ്യം നൽകിയതെന്ന് ഡ്രൈവർ പറയുന്നു. പുതുച്ചേരിയിൽ ചെറിയ വിലക്ക് കിട്ടുന്ന മദ്യം കേരളത്തിലെത്തിച്ച് ഉയർന്ന വിലക്ക് വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം.