കാസർകോട് വൻ മദ്യവേട്ട; കാറിൽ കടത്തിയ 345 ലിറ്റർ മദ്യം പിടികൂടി

കാസർകോട് കാഞ്ഞങ്ങാട് വൻ മദ്യവേട്ട. കാറിൽ കടത്താൻ ശ്രമിച്ച 345 ലിറ്റർ മദ്യം എക്‌സൈസ് പിടികൂടി. വ്യാഴാഴ്ച രാത്രി ഹോസ്ദുർഗ് ബല്ല കൊഴക്കുണ്ടിൽ കാറിൽ കടത്തിക്കൊണ്ടുവന്ന കർണാടക നിർമിത വിദേശമദ്യമാണ് പിടികൂടിയത്.

ഓണത്തോടനുബന്ധിച്ചാണ് പരിശോധന കർശനമാക്കിയത്. ഹോസ്ദുർഗ് റെയ്ഞ്ച് ഇൻസ്‌പെക്ടർ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടിച്ചത്. കാറിലുണ്ടായിരുന്ന ആൾ എക്‌സൈസ് സംഘത്തെ കണ്ടതോടെ ഇറങ്ങിയോടി.