Headlines

വീണ്ടും ഗുണ്ടാ ആക്രമണം: നെയ്യാറ്റിൻകരയിൽ ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടി; ഗുരുതര പരുക്ക്

  തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിൻകരയിൽ ഗൃഹനാഥനെ ഗുണ്ടാസംഘം വീട്ടിൽ കയറി വെട്ടി. ആറാലുംമൂട് സ്വദേശി സുനിലിനെയാണ് രണ്ടംഗ സംഘം വീട്ടിൽ കയറി വെട്ടിയത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറാണ് സുനിൽ നെയ്യാറ്റിൻകര ഓട്ടോ സ്റ്റാൻഡിൽ വെച്ച് രഞ്ജിത്ത്, അഭിലാഷ് എന്നിവരുമായി സുനിൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രാത്രി 11 മണിയോടെ ഇരുവരും സുനിലിന്റെ വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നു. പ്രതികളായ രഞ്ജിത്തും അഭിലാഷും ഒളിവിലാണ്.

Read More

ചാൻസലർ പദവിയിൽ നിന്ന് മാറ്റാനുള്ള സാഹചര്യം ഗവർണർ ഉണ്ടാക്കരുത്: കാനം രാജേന്ദ്രൻ

  ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചാൻസലർ പദവിയിൽ നിന്ന് മാറ്റാനുള്ള സാഹചര്യം ഗവർണറായിട്ട് ഉണ്ടാക്കരുതെന്ന് കാനം തുറന്നടിച്ചു ആശയവിനിമയത്തിൽ ഗവർണർ മാന്യത പുലർത്തണം. എന്നാൽ ഗവർണർ അത് ലംഘിച്ചു. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാൻ സർക്കാരിന് ആലോചനയില്ല. പക്ഷേ അതിന് നിർബന്ധിക്കരുതെന്നും കാനം പറഞ്ഞു നേരത്തെ കോടിയേരിയും ഗവർണർക്കെതിരെ രംഗത്തുവന്നിരുന്നു. വിവേചനാധികാരമുള്ള ഗവർണർ ഒപ്പിട്ട ശേഷം അത് മാറ്റിപ്പറയുന്നത് ദുരൂഹമാണെന്ന് കോടിയേരി ചൂണ്ടിക്കാട്ടിയിരുന്നു.

Read More

എന്തിന് സമ്മർദങ്ങൾക്ക്‌ വഴങ്ങി; ഗവർണറുടെ നിലപാട് ദുരൂഹമെന്ന് കോടിയേരി

  കണ്ണൂർ, കാലടി സർവകലാശാലാ വി.സി നിയമനങ്ങളിൽ സർക്കാരിനോട് ഇടഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണറുമായി ഏറ്റുമുട്ടലിന് സർക്കാർ ഉദ്ദേശിക്കുന്നില്ല. സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള എല്ലാ അധികാരവും ചാൻസലർക്ക് സർക്കാർ അനുവദിച്ചു കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാൻസലർ പദിവിയിലിരിക്കുന്ന ആൾക്ക് വിവേചനാധികാരമുണ്ട്. സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ട ആളല്ല ചാൻസലർ. എന്തിനാണ് അദ്ദേഹം സമ്മർദ്ദങ്ങൾക്ക് വഴങ്ങിയത്. ഗവർണറുടെ നിലപാട് ദുരൂഹമെന്നും കോടിയേരി കൂട്ടിച്ചേർത്തു. സമ്മർദങ്ങൾക്ക് താൻ വഴങ്ങിയെന്ന് ഗവർണർ പറയുന്നത് ശരിയല്ലല്ലോ….

Read More

പോത്തൻകോട് കൊലപാതകം: കൊലയാളി സംഘത്തിൽ സുധീഷിന്റെ സഹോദരി ഭർത്താവും

  തിരുവനന്തപുരം പോത്തൻകോട് സുധീഷ് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കാൽ മുറിച്ചെടുത്ത് റോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലയാളി സംഘത്തിൽ സുധീഷിന്റെ സഹോദരി ഭർത്താവും ഉൾപ്പെടുന്നുണ്ടെന്നതാണ് പുതിയ വിവരം. കഞ്ചാവ് വിൽപ്പനയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ട് സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് നേരത്തെ ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിരുന്നു കൊലപാതകം. കൊലപാതകത്തിന് മുമ്പ് സംഘം ശാസ്തവട്ടത്ത് ഒത്തുചേർന്ന് മദ്യപിച്ചു. കൊല നടത്തിയതിന് ശേഷവും സംഘം മദ്യപിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ…

Read More

വി സി നിയമന വിവാദം: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്

  കണ്ണൂർ സർവകലാശാല വിസി നിയമന വിവാദത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി. കണ്ണൂർ മമ്പറത്ത് വെച്ചാണ് മുഖ്യമന്ത്രിയെ യൂത്ത്കോൺഗ്രസ് സംഘം കരിങ്കൊടി കാണിച്ചത്. വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു മുഖ്യമന്ത്രി ചട്ടങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ച് യുജിസി മാനദണ്ഡങ്ങൾ മറികടന്നുമുള്ള വി സി നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ആരോപണ വിധേയമായ എല്ലാ നിയമനങ്ങളും റദ്ദാക്കണം. കണ്ണൂർ വിസിയുടെ പുനർനിയമനം ചട്ടവിരുദ്ദമാണെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്….

Read More

പാലക്കാട് വിക്ടോറിയ കോളജിൽ എസ് എഫ് ഐ-എബിവിപി സംഘർഷം; രണ്ട് വിദ്യാർഥികൾക്ക് പരുക്ക്

പാലക്കാട് വിക്ടോറിയ കോളജിൽ എസ് എഫ് ഐ-എബിവിപി സംഘർഷം. രണ്ട് വിദ്യാർഥികൾക്ക് പരുക്കേറ്റു. എബിവിപി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊടി തോരണങ്ങൾ കെട്ടിയതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് വൻ പോലീസ് സംഘം കാവൽ നിൽക്കുന്നുണ്ട്.

Read More

മൊഫിയ പർവീണിന്റെ ആത്മഹത്യ: കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കുടുംബം

  മൊഫിയ പർവീൺ ആത്മഹത്യ കേസിൽ കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. അന്വേഷണം കോടതിയുടെ പശ്ചാത്തലത്തിൽ വേണമെന്നാണ് ആവശ്യം. മൊഫിയയുടെ ഭർത്താവ് സുഹൈലിന്റെ ക്രിമിനൽ പശ്ചാത്തലം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം. സിഐ സുധീറിനെ സ്വാധീനിച്ച രാഷ്ട്രീയ ശക്തികളെയും വെളിച്ചത്ത് കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെടുന്നു സുഹൈലും മാതാപിതാക്കളും ജയിലിലാണ്. എന്നാൽ ഇതുകൊണ്ട് മാത്രം മൊഫിയക്ക് നീതി ലഭിക്കില്ല. ദുരൂഹമായ പശ്ചാത്തലമുള്ള ആളായിരുന്നു സുഹൈൽ. സുഹൈലിന്റെ പല ഇടപാടുകളെയും മൊഫിയ ചോദ്യം ചെയ്തിരുന്നു. ഇതേക്കുറിച്ചെല്ലാം വിശദമായ അന്വേഷണം വേണമെന്നും മൊഫിയയുടെ പിതാവ്…

Read More

സർവകലാശാല ഫയലുകൾ സ്വീകരിക്കാതെ ഗവർണർ, വഴങ്ങാതെ സർക്കാരും; പ്രതിസന്ധി തുടരുന്നു

  സർവകലാശാലകളുമായി ബന്ധപ്പെട്ട ഒരു ഫയലുകളും സ്വീകരിക്കരുതെന്ന നിർദേശം ഗവർണർ രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നൽകിയതായി റിപ്പോർട്ട്. എട്ടാം തീയതിയാണ് ചാൻസലർ പദവി ഏറ്റെടുക്കാനില്ലെന്ന് കാണിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. അനുരഞ്ജന നീക്കങ്ങളൊക്കെ തള്ളിയ ഗവർണർ സർക്കാരിനെതിരെ വിമർശനം തുടരുകയാണ്. ഗവർണറുടെ വിമർശനങ്ങളിൽ ബാഹ്യ ഇടപെടൽ സംശയിക്കുന്ന സർക്കാരും ശക്തമായ മറുപടിയാണ് നൽകിയത് രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാൽ മാത്രമേ തീരുമാനം പുനഃപരിശോധിക്കൂ എന്നാണ് ഗവർണർ പറയുന്നത്. പക്ഷേ തിരുത്തേണ്ട തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി….

Read More

പ്രസംഗത്തിനിടെ കെ കെ രമ എംഎൽഎ വേദിയിൽ കുഴഞ്ഞുവീണു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  കുന്നംകുളത്ത് ഉദ്ഘാടനം വേദിയിൽ കെ.കെ രമ എംഎൽഎ കുഴഞ്ഞുവീണു. കുന്നംകുളത്ത് നടന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ ഫെഡറേഷൻറയും റവല്യൂഷണറി മഹിളാ ഫേഡറേഷന്റെയും സംയുക്ത സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.കെ രമ. ഉദ്ഘാടന പരിപാടി നടക്കുന്നതിനിടെയാണ് എം.എൽഎ വേദിയിൽ കുഴഞ്ഞുവീണത്. വേദിയിൽ കുഴഞ്ഞു വീണ കെ.കെ രമയെ സമീപത്തെ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രാ ക്ഷീണമാണ് കുഴഞ്ഞുവീഴാൻ കാരണമായതെന്ന് ഡോക്ടർമാർ പറയുന്നു. വേറെ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Read More

ആദ്യ ഒമിക്രോണ്‍ കേസ്; കരുതൽ കൈവിടരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കേരളത്തിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യർത്ഥിച്ചു. അതിതീവ്ര വ്യാപനശേഷിയാണ് ഒമിക്രോണെ കൂടുതല്‍ അപകടകരമാക്കുന്നത്. ഇതുവരെ കൊവിഡിനെതിരെ സ്വീകരിച്ചിട്ടുള്ള പ്രതിശോധ നടപടികള്‍ തുടരണം. മാസ്‌ക് ശരിയായി ധരിക്കുക, രണ്ട് ഡോസ് വാക്‌സിന്‍ എടുക്കുക, ശാരീരിക അകലം പാലിക്കുക, കൈകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുക, മുറികളിലും മറ്റും കഴിയുന്നത്ര വായു സഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യണമെന്ന് ആരോഗ്യമന്ത്രി അഭ്യർത്ഥിക്കുകയും ചെയ്തു.

Read More