സർവകലാശാലകളുമായി ബന്ധപ്പെട്ട ഒരു ഫയലുകളും സ്വീകരിക്കരുതെന്ന നിർദേശം ഗവർണർ രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നൽകിയതായി റിപ്പോർട്ട്. എട്ടാം തീയതിയാണ് ചാൻസലർ പദവി ഏറ്റെടുക്കാനില്ലെന്ന് കാണിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. അനുരഞ്ജന നീക്കങ്ങളൊക്കെ തള്ളിയ ഗവർണർ സർക്കാരിനെതിരെ വിമർശനം തുടരുകയാണ്. ഗവർണറുടെ വിമർശനങ്ങളിൽ ബാഹ്യ ഇടപെടൽ സംശയിക്കുന്ന സർക്കാരും ശക്തമായ മറുപടിയാണ് നൽകിയത്
രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാൽ മാത്രമേ തീരുമാനം പുനഃപരിശോധിക്കൂ എന്നാണ് ഗവർണർ പറയുന്നത്. പക്ഷേ തിരുത്തേണ്ട തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ച മുതൽ സർവകലാശാലകളുമായി ബന്ധപ്പെട്ട ഒരു ഫയലുകളിലും ഗവർണർ ഒപ്പിട്ടിട്ടില്ല.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരായ ഗവർണറുടെ പരാമർശവും വിവാദമാകുകയാണ്. കണ്ണൂർ വിസി നിയമനത്തിൽ സർക്കാർ നോമിനിയെ ഗവർണറുടെ നോമിനിയായി അവതരിപ്പിക്കണമെന്ന് സെർച്ച് കമ്മിറ്റിയിൽ മന്ത്രി ആവശ്യപ്പെട്ടെന്നാണ് ആരോപണം.