കൂനൂർ ഹെലികോപ്റ്റർ അപകടം: പ്രദീപിന്റെ ഭൗതിക ശരീരം വിലാപയാത്രയായി തൃശ്ശൂരിലേക്ക്

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി വ്യോമസേനാ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭൗതിക ശരീരം ജന്മനാടായ തൃശ്ശൂരിലേക്ക് റോഡ് മാർഗം കൊണ്ടുവരുന്നു. വാളയാർ അതിർത്തിയിൽ വെച്ച് ഭൗതിക ശരീരം സർക്കാർ ഏറ്റുവാങ്ങി. തുടർന്ന് വിലാപയാത്രയായി തൃശ്ശൂരിലേക്ക് പുറപ്പെട്ടു. മന്ത്രിമാരും ജനപ്രതിനിധികളും സേനാ ഉദ്യോഗസ്്ഥരും വിലാപയാത്രയിൽ പങ്കെടുക്കുന്നുണ്ട്.

വൈകുന്നേരത്തോടെയാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടക്കുക. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ കെ രാജൻ, കെ കൃഷ്ണൻകുട്ടി എന്നിവർ ഭൗതിക ശരീരത്തെ അനുഗമിക്കുന്നുണ്ട്. തൃശ്ശൂരിലെത്തിച്ച ശേഷം പ്രദീപ് പഠിച്ച സ്‌കൂളിലും പൊന്നൂക്കരയിലെ വീട്ടിലും പൊതുദർശനത്തിന് വെക്കും. ഇതിന് ശേഷമാകും സംസ്‌കാര ചടങ്ങുകൾ