മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയോ അതോ മതസംഘടനയോ: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

 

വഖഫ് ബോർഡ് നിയമന വിഷയത്തിൽ മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലീം ലീഗ് മത സംഘടനയാണോ അതോ രാഷ്ട്രീയ പാർട്ടിയാണോ എന്ന് ആദ്യം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

വഖഫ് ബോർഡ് നിയമന വിഷയത്തിൽ സർക്കാരിന് പിടിവാശിയില്ല. നിയമനം പി എസ് സിക്ക് വിട്ടത് ബോർഡിന്റെ തീരുമാനപ്രകാരമാണ്. പി എസ് സിക്ക് വിടണമെന്നത് സർക്കാരിന്റെ നിർബന്ധമല്ല. വിഷയത്തിൽ മത സംഘടനകളുമായി ചർച്ച നടത്തി. അവർക്ക് കാര്യങ്ങൾ ബോധ്യമായി

ലീഗ് രാഷ്ട്രീയ പാർട്ടിയാണോ മത സംഘടനയാണോ എന്ന് വ്യക്തമാക്കണം. ഏതെങ്കിലും മത വിഭാഗത്തിന്റെ അട്ടിപ്പേറവകാശം ലീഗ് ഏറ്റെടുക്കുകയാണോ. സമുദായത്തിലെ നല്ലൊരു ശതമാനം ആളുകളും സർക്കാരിനൊപ്പമാണ്. മുസ്ലിം സംഘടനകൾക്കെല്ലാം സർക്കാർ നിലപാട് ബോധ്യമുണ്ട്. മുസ്ലിം ലീഗിന് ചെയ്യാൻ കഴിയുന്നത് ചെയ്യട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.