കോഴിക്കോട് പേരാമ്പ്രയിൽ അമ്മയെയും രണ്ട് മക്കളെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

 

കോഴിക്കോട് പേരാമ്പ്രയിൽ അമ്മയെയും രണ്ട് മക്കളെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര മുളിയങ്ങലിൽ പരേതനായ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ(35), മക്കളായ പുണ്യ(13), നിവേദിത(4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പുലർച്ചെ രണ്ടരയോടെ വീടിനകത്ത് വെച്ച് ഇവർ തീ കൊളുത്തുകയായിരുന്നുവെന്നാണ് സൂചന. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഭർത്താവിന്റെ മരണവും സാമ്പത്തിക പ്രയാസവുമാണ് മരണകാരമമെന്നാണ് കരുതുന്നത്. ഒരു വർഷം മുമ്പാണ് പ്രകാശൻ അസുഖബാധിതനായി മരിച്ചത്. തൊഴിലുറപ്പ് ജോലിക്ക് പോയാണ് പ്രിയ കുടുംബം പുലർത്തിയിരുന്നത്.