മലപ്പുറം വണ്ടൂരിൽ സ്വകാര്യ ബസിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു. വണ്ടൂർ സ്വദേശി നിതിൻ ആണ് മരിച്ചത്. ബസിന്റെ മുൻ ചക്രം നിതിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. മെലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകനാണ് നിതിൻ.
മമ്പാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്. രാവിലെ എട്ടരയോടെ വണ്ടൂർ മണലിമ്മേൽ പാടം ബസ് സ്റ്റാൻഡിൽ വെച്ചാണ് അപകടമുണ്ടായത്. കാളികാവ്-കോഴിക്കോട് റൂട്ടിലോടുന്ന ഗജ ബ്രദേഴ്‌സ് ബസ്സാണ് നിതിനെ ഇടിച്ചത്.