എറണാകുളം നായരമ്പലത്ത് യുവതിയും മകനും തീ കൊളുത്തി മരിച്ച സംഭവത്തിൽ അയൽവാസി ദിലീപിനെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. സിന്ധുവിന്റെ ആത്മഹത്യക്ക് ഇടയാക്കിയ സാഹചര്യം ദീലിപിന്റെ ശല്യം ചെയ്യലാണെന്ന് പോലീസ് ഉറപ്പാക്കി.
പൊള്ളലേറ്റ് ആശുപത്രിയിലേക്ക് പോകും വഴി ആംബുലൻസിൽ വെച്ച് ദിലീപിന്റെ പേര് സിന്ധു പറഞ്ഞിരുന്നു. ഇത് കേസിൽ നിർണായകമായി. ദിലീപിനെതിരെ ബുധനാഴ്ച സിന്ധു പോലീസിൽ പരാതി നൽകിയിരുന്നു. പക്ഷേ ഞാറയ്ക്കൽ പോലീസ് കാര്യമായി ഒന്നും ചെയ്തില്ല. ഇതിൽ മനം നൊന്നതാണ് യുവതിയുടെ മരണമെന്ന് വീട്ടുകാർ പറയുന്നു.