ജീവനക്കാരിയെ പ്രിൻസിപ്പാൾ പീഡിപ്പിച്ചെന്ന പരാതി; തലശ്ശേരിയിൽ ഒമ്പത് പേർക്കെതിരെ കേസ്

 

തലശ്ശേരി ചിത്രകലാ വിദ്യാലയത്തിലെ പ്രിൻസിപ്പാൾ പീഡിപ്പിച്ചെന്ന താത്കാലിക ജീവനക്കാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. പ്രിൻസിപ്പാൾ എ രവീന്ദ്രൻ അടക്കം ഒമ്പത് പേർക്കെതിരെയാണ് കേസ്. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ, സംഘം ചേർന്ന് തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്

പീഡന വാർത്ത പുറത്തുവന്നതിന് പിന്നാലെ യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന മറ്റൊകു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷം സംഭവം നടന്ന പോലീസ് സ്‌റ്റേഷൻ പരിധിയായ തലശ്ശേരി പോലീസ് സ്‌റ്റേഷനിലേക്ക് എഫ് ഐ ആർ കൈമാറുമെന്ന് ചക്കരക്കൽ പോലീസ് അറിയിച്ചു.