കുട്ടികൾക്ക് വാക്സിൻ നൽകിയ സംഭവം; ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കോവിഷീൽഡ് വാക്‌സിൻ നൽകിയ സംഭവത്തിൽ ഒരു ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ കുറ്റാരോപിതയായ ജെപിഎച്ച്എൻ ഗ്രേഡ് 2 ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്‌തതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ഡിഎംഒയോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഡിഎംഒ നടത്തിയ അന്വേഷണത്തെത്തുടർന്നാണ് സസ്‌പെൻഡ് ചെയ്‌തത്. ഇന്നലെയാണ്, ആര്യനാട് ആരോഗ്യകേന്ദ്രത്തിൽ 15-ാം വയസ്സിലെ പ്രതിരോധ കുത്തിയവയ്പിനെത്തിയ രണ്ട് പെൺകുട്ടികൾക്ക് കോവിഷീൽഡ് വാകിസിൻ നൽകിയത്. ജീവനക്കാർക്ക് അബദ്ധം പറ്റിയെന്നാണ്…