പാലക്കാട്: ആലത്തൂരില്‍ നിന്ന് മൂന്നുമാസം മുന്‍പ് കാണാതായ സൂര്യയെന്ന വിദ്യാര്‍ഥിനിയെ മുംബൈയില്‍നിന്നും പോലീസ് കണ്ടെത്തി. ഓഗസ്റ്റ് 30നാണ് സൂര്യയെ കാണാതായത്. ആലത്തൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പുസ്തകം വാങ്ങാന്‍ വീട്ടില്‍നിന്നിറങ്ങിയ 21കാരിയായ സൂര്യയെ പിന്നീട് കാണാതാവുകയായിരുന്നു
മൂന്ന് മാസമായി ഒരു തമിഴ് കുടുംബത്തിനൊപ്പം താമസിച്ചു വരികയായിരുന്ന സൂര്യയെ കേസന്വേഷിച്ച പ്രത്യേക പോലീസ് സംഘമാണ് കണ്ടെത്തിയത്. അനാഥയാണെന്നു പറഞ്ഞാണ് സൂര്യ ഇവിടെ താമസിച്ചുവന്നിരുന്നതെന്നാണ് അറിയുന്നത്. സമൂഹമാധ്യമത്തില്‍ വീണ്ടും അക്കൗണ്ട് ആരംഭിക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസിനു പെണ്‍കുട്ടിയെ കുറിച്ച് വിവരം ലഭിച്ചത്.
2020 ഓഗസ്റ്റ് 30നാണ് ആലത്തൂര്‍ പുതിയങ്കം തെലുങ്കുത്തറ രാധാകൃഷ്ണന്റെയും സുനിതയുടെയും മകള്‍ സൂര്യ കൃഷ്ണയെ കാണാതായത്.