മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ നേരിയ കുറവ്; ഇടുക്കി ഡാമിൽ ജലനിരപ്പുയരുന്നു

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ നേരിയ കുറവ്. 141.90 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ തുറന്ന ആറ് ഷട്ടറുകളിൽ രണ്ടെണ്ണം അടച്ചു. ഇന്നലെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായതോടെ മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് പുലർച്ചെ ഷട്ടറുകൾ തുറന്നിരുന്നു. ഇതോടെ പെരിയാറിൽ നാലടിയിലേറെ ജലനിരപ്പുയരുകയും ചെയ്തു. നിരവധി വീടുകൾ വെള്ളത്തിലായി

മുന്നറിയിപ്പില്ലാതെ ഡാം തുറന്നതിൽ കേന്ദ്ര ജല കമ്മീഷനെ പരാതി അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിട്ടുണ്ട്. ഇതിനിടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 2400.52 അടിയാണ് ജലനിരപ്പ്. പരമാവധി വെള്ളം ഡാമിൽ നിന്നും മൂലമറ്റം നിലയത്തിലേക്ക് വൈദ്യുതി ഉത്പാദനത്തിനായി കൊണ്ടുപോകുന്നുണ്ട്.