കൊട്ടിയൂർ പീഡനക്കേസിൽ പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷാ ഇളവ്. ശിക്ഷ പത്ത് വർഷം തടവും ഒരു ലക്ഷം പിഴയുമായി ഹൈക്കോടതി കുറച്ചു. നേരത്തെ ഇരുപത് വർഷം തടവും പത്ത് ലക്ഷം രൂപ പിഴയുമായിരുന്നു വിചാരണ കോടതിയുടെ ശിക്ഷ
ശിക്ഷാവിധിക്കെതിരെ റോബിൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. കേസിൽ വിശദമായ വാദം കേട്ടശേഷമാണ് ശിക്ഷാ ഇളവ് നൽകിയത്. പോക്‌സോ അടക്കം വിവിധ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്.
കൊട്ടിയൂർ പള്ളി വികാരിയായിരുന്ന ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. പോക്‌സോ കേസും ബലാത്സംഗവും കോടതി ശരിവെച്ചു.