എറണാകുളം ചിറ്റൂർ പാലത്തിന്റെ കൈവരിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

 

എറണാകുളത്ത് പാലത്തിന്റെ കൈവരിയിൽ തൂങ്ങിമരിച്ച നിലയിൽ സ്ത്രീയെ കണ്ടെത്തി. ചിറ്റൂർ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടത്. പുലർച്ചെ ആറരയോടെ ഇതുവഴി വന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്‌നിശമന സേനാംഗങ്ങൾ മൃതദേഹം ഇവിടെ നിന്നും നീക്കി. മരിച്ച യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല