നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവ് ശിക്ഷ

  തൃശ്ശൂരിൽ നാല് വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 43 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. പുന്നയൂർ കുഴിങ്ങര കൈതവായിൽ ജിതിനെയാണ്(29) കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. 2016ൽ വടക്കേക്കാട് പോലീസ് രജിസ്റ്റർ ചെയ്തതാണ് കേസ്. മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാൾ വിചാരണ നേരിടുന്നുണ്ട്. നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ് ഇയാൾ.

Read More

12 ജില്ലകളിൽ യെല്ലോ അലർട്ട്; തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ശക്തമായ കാറ്റിനും ജില്ലയിൽ സാധ്യതയുണ്ട്. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നുണ്ട് തമിഴ്‌നാട്ടിൽ ശക്തമായ മഴ തുടരുകയാണ്. വിവിധ ജില്ലകളിലായി കഴിഞ്ഞ 36 മണിക്കൂറിനിടെ…

Read More

സ്‌കൂൾ സമയം നീട്ടുന്നതിൽ തീരുമാനം ഇന്നറിയാം; പ്ലസ് വൺ പരീക്ഷാ ഫലവും ഇന്ന്

സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയം വൈകുന്നേരം വരെ നീട്ടാനുള്ള വിദ്യാഭ്യാസ വകുപ്പ് ശുപാർശയിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. ഉച്ച വരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗം തീരില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സമയം നീട്ടുന്നത്. പ്ലസ് വണ്ണിന് പുതിയ ബാച്ച് അനുവദിക്കാനും ധാരണയായിട്ടുണ്ട്. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ബാച്ച്. തൃശ്ശൂർ, വയനാട്, കണ്ണൂർ ജില്ലകളിലും പുതിയ ബാച്ചുണ്ടാകും. അതേസമയം പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലവും ഇന്ന്…

Read More

മോഡലുകളുടെ മരണം: അറസ്റ്റിലായ സൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മനപ്പൂർവമല്ലാത്ത നരഹത്യ, സ്ത്രീകളെ അവരുടെ അനുവാദമില്ലാതെ പിന്തുടരുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെയുള്ളത്. കോടതിയിൽ ഹാജരാക്കിയ സൈജുവിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും സൈജുവിനെ ചോദ്യം ചെയ്ത ശേഷം മോഡലുകളുടെ ഡ്രൈവറായിരുന്ന അബ്ദുൽ റഹ്മാനെ വീണ്ടും ചോദ്യം ചെയ്യും. ഇന്നലെയാണ് ഒളിവിലായിരുന്ന സൈജു അഭിഭാഷകർക്കൊപ്പം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. തുടർന്ന് ആറ് മണിക്കൂറോളം നേരം ചോദ്യം ചെയ്ത ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്…

Read More

ക്ഷേത്രത്തിലേക്ക് വന്ന ആനയിടഞ്ഞു; എം സി റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു

  കൊല്ലം വെട്ടിക്കവല ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. നെടുമൺകാവ് മണികണ്ഠൻ എന്ന ആനയാണ് ഇടഞ്ഞത്. ഇതോടെ കൊട്ടാരക്കര സദാനന്ദപുരത്തെ എം സി റോഡിൽ ഗതാഗതം തടസപ്പെട്ടു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ആന ആദ്യം ഇടഞ്ഞത്. തുടർന്ന് അഞ്ചുകിലോമീറ്റർ വിവിധ റോഡുകളിലൂടെ ഓടി സദാനന്ദപുരത്ത് എത്തുകയായിരുന്നു. പിന്നീട് എം സി റോഡിന് തൊട്ടടുത്ത റബർ തോട്ടത്തിൽ നിലയുറപ്പിച്ച ആനയെ അവിടെ വച്ചാണ് തളച്ചത്.

Read More

മോഡലുകളുടെ അപകട മരണം; സൈജു തങ്കച്ചൻ അറസ്റ്റിൽ

  കൊച്ചിയിൽ മോഡലുകളുടെ അപകട മരണത്തിൽ സൈജു തങ്കച്ചൻ അറസ്റ്റിൽ. നമ്പർ 18 ഹോട്ടലിൽ നിന്നിറങ്ങിയ മോഡലുകളെ പിന്തുടർന്നത് സൈജു തങ്കച്ചനായിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മുന്നറിയിപ്പ് നൽകാനാണ് താൻ മോഡലുകളെ പിന്തുടർന്നത് എന്നായിരുന്നു സൈജുവിൻ്റെ അവകാശവാദം. എന്നാൽ, ഇത് വിശ്വസിക്കാതെയാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രണ്ടാം തവണ ഷൈജുവിനെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു. ഏകദേശം 6 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാവിലെ അഭിഭാഷകർക്കൊപ്പം കളമശ്ശേരി മെട്രോ സ്റ്റേഷനിലെത്തിയ…

Read More

സംസ്ഥാനത്ത് സ്‌കൂൾ സമയം വൈകിട്ട് വരെ നീട്ടണമെന്ന് വിദ്യാഭ്യാസ വകുപ്പ്; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

സംസ്ഥാനത്ത് സ്‌കൂൾ സമയം വൈകീട്ട് വരെ നീട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. നവംബർ ഒന്നിനാണ് സംസ്ഥാനത്തെ സ്‌കൂളുകളിൽ വീണ്ടും അധ്യയനം ആരംഭിച്ചത്. എന്നാൽ ഉച്ചവരെ ക്ലാസുകൾ നടത്തിയാൽ സിലബസ് മൊത്തം പഠിപ്പിച്ചു തീർക്കാൻ സാധിക്കില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലെല്ലാം ക്ലാസുകളും ബാച്ചുകളും തുടരാനാണ് സാധ്യത. പരീക്ഷകൾക്കായി വിദ്യാർഥികൾ പഠിക്കേണ്ട ഫോക്കസ് ഏരിയ നിശ്ചയിക്കാനും തീരുമാനമായിട്ടുണ്ട്. പ്ലസ്…

Read More

സംസ്ഥാനത്ത് ഇന്ന്4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂര്‍ 295, പാലക്കാട് 208, പത്തനംതിട്ട 202, വയനാട് 202, മലപ്പുറം 162, ഇടുക്കി 150, ആലപ്പുഴ 144, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,558 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി…

Read More

മരം മുറിക്കൽ അടക്കം മുല്ലപ്പെരിയാറിൽ മൂന്ന് ആവശ്യങ്ങളുമായി തമിഴ്‌നാട് സുപ്രീം കോടതിയിൽ

മുല്ലപ്പെരിയാറിൽ മരം മുറിക്ക് അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചു. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി മരം മുറിക്കാൻ അനുമതി നൽകാൻ കേരളത്തിന് നിർദേശം നൽകണമെന്നാണ് തമിഴ്‌നാടിന്റെ  ആവശ്യം. കൂടാതെ വള്ളക്കടവ്-മുല്ലപ്പെരിയാർ റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ കേരളത്തോട് നിർദേശിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെടുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തമിഴ്‌നാടിന്റെ സ്റ്റാൻഡിംഗ് കോൺസൽ അപേക്ഷ ഫയൽ ചെയ്തിരിക്കുന്നത്. 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്നാണ് തമിഴ്‌നാടിന്റെ ആദ്യത്തെ ആവശ്യം. വള്ളക്കടവ് മുല്ലപെരിയാർ റോഡിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്താൻ കേരളത്തിന് നിർദേശം…

Read More

തൃശ്ശൂരിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

തൃശ്ശൂർ കാരമുക്ക് വിളക്കുംകാലിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സൈക്കിൾ യാത്രക്കാരൻ മരിച്ചു. പുളിപറമ്പിൽ വിദ്യാസാഗർ(60)ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന പുത്തൻപുരയിൽ ശ്യാമിന് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.

Read More