Headlines

വൃക്ക വിൽക്കാൻ വിസമ്മതിച്ചതിന് വീട്ടമ്മക്ക് ക്രൂരമർദനം; ഭർത്താവ് അറസ്റ്റിൽ

വൃക്ക വിൽക്കാൻ വിസമ്മതിച്ചതിന് വീട്ടമ്മയ്ക്കും മക്കൾക്കും ക്രൂരമർദനം. ഭർത്താവ് വിഴിഞ്ഞം സ്വദേശി സാജനെ പൊലിസ് അറസ്റ്റ് ചെയ്തു. ഭാര്യ സുജയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഏതാനും നാളുകളായി വിഴിഞ്ഞം മേഖല കേന്ദ്രീകരിച്ച് വൃക്ക വിൽപ്പന സജീവമായി നടക്കുന്നതായുള്ള വാർത്തകൾ വന്നിരുന്നു. ഇത്തരത്തിൽ പത്തിലേറെ വീട്ടമ്മമാർ വൃക്ക നൽകിയതായാണ് റിപ്പോർട്ടുകൾ. മോശം ജീവിതസാഹചര്യങ്ങളെ തുടർന്നാണ് വീട്ടമ്മ വൃക്ക വിൽക്കാൻ തയ്യാറായത. എന്നാൽ ഇതിനായി കൊച്ചിയിൽ പോകാനിരിക്കെ ഇവർ പിൻമാറി. തുടർന്നാണ് ഭർത്താവ് വീട്ടമ്മയെയും മക്കളെയും മർദിക്കാൻ ആരംഭിച്ചത്.

Read More

വീണ്ടും സമരം പ്രഖ്യാപിച്ച് അനുപമ; ഡിസംബർ 10 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ

കുട്ടിയെ തിരികെ ലഭിച്ചെങ്കിലും സമരം തുടരുമെനന്ന് അനുപമ. ഡിസംബർ 10 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുമെന്നും അനുപമ പറഞ്ഞു. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതുവരെ സമരം തുടരാനാണ് തീരുമാനം. ടിവി അനുപമ ഐഎഎസ് നൽകിയ അന്വേഷണ റിപ്പോർട്ട് സി ഡബ്ല്യു സിയെയും ശിശുക്ഷേമ സമിതിയെയും സംരക്ഷിക്കുന്ന തരത്തിലുള്ളതാകാനാണ് സാധ്യത. റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. ആരൊക്കെ മൊഴി നൽകി, എന്താണ് മൊഴി എന്നതൊക്കെ പുറത്തുവരണം. എന്നാലേ തനിക്കെതിരെയുള്ള വ്യാജ പ്രചാരണം അവസാനിക്കു. അച്ഛനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്നും…

Read More

കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും; മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി മൊഫിയയുടെ പിതാവ്

  മൊഫിയയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൊഫിയയുടെ മാതാപിതാക്കളുമായി ഫോണിൽ മുഖ്യമന്ത്രി സംസാരിച്ചു. മന്ത്രി പി രാജീവ് മൊഫിയയുടെ വീട്ടിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചത്. സിഐ സുധീറിനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി മൊഫിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമുണ്ട്. മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയുണ്ടെന്ന് മൊഫിയയുടെ മാതാവും പ്രതികരിച്ചു കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സർക്കാർ നീതി ഉറപ്പാക്കും….

Read More

കുത്തിപ്പൊളിച്ചവർക്ക് റോഡ് പഴയ പടിയാക്കാനും ഉത്തരാവാദിത്വമുണ്ട്: ജല വകുപ്പിനെതിരെ മന്ത്രി റിയാസ്

  റോഡുകളുടെ ശോച്യാവസ്ഥയിൽ ഹൈക്കോടതിയിൽ നിന്ന് വിമർശനമേൽക്കേണ്ടി വന്നതിന് പിന്നാലെ ജല വകുപ്പിനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് കുളമാക്കുന്നതിന് പ്രധാന ഉത്തരവാദി ജല അതോറിറ്റിയാണെന്ന് മന്ത്രി വിമർശിച്ചു. കുത്തിപ്പൊളിച്ച റോഡുകൾ പഴയ പടിയാക്കാൻ കുത്തിപ്പൊളിച്ചവർക്ക് ഉത്തരവാദിത്വമുണ്ട്. ജല അതോറിറ്റി അത്തരത്തിൽ റോഡുകൾ കുത്തിപ്പൊളിക്കുകയാണെങ്കിൽ അത് പഴയ നിലയിലാക്കണമെന്ന് 2017ലെ സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടുന്നുണ്ട്. കുടിവെള്ളത്തിന്റെ ആവശ്യത്തിന് റോഡുകൾ കുത്തിപ്പൊളിക്കുകയാണെങ്കിൽ ജല അതോറിറ്റി അത് പഴയ സ്ഥിതിയിലാക്കണം എൻജിനീയർമാർക്ക് ഇക്കാര്യത്തിൽ സന്ദേശം നൽകിയിട്ടുണ്ട്. നിശ്ചിത…

Read More

സി ഐ സുധീറിനെ സസ്‌പെൻഡ് ചെയ്തു; വകുപ്പ് തല അന്വേഷണവും

  ആലുവയിൽ നിയമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സിഐ സുധീറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സർക്കാരിന്റെ നിർദേശപ്രകാരം ഡിജിപിയാണ് നടപടിയെടുത്തത് സുധീറിനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി ഈസ്റ്റ് പോലീസ് അസി. കമ്മീഷണർക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ സിഐക്ക് ഗുരുതര പിഴവ് സംഭവിച്ചതായി കണ്ടെത്തിയിരുന്നു. മൊഫിയയുടെ ആത്മഹത്യക്ക് പിന്നാലെ സുധീറിനെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ സ്‌റ്റേഷന് മുന്നിൽ…

Read More

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; ഒരാഴ്ചക്കിടെ മൂന്നാമത്തെ ശിശു മരണം

  അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഗീതു- സുനീഷ് ദമ്പതികളുടെ മൂന്ന് ദിവസം മാത്രം പ്രായമായ ആൺ കുഞ്ഞാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ പത്താമത്തെ മരണവും. ഇന്ന് മരിച്ച ആൺകുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നാണ് മരണമെന്നാണ് പറയുന്നത്.  

Read More

ഇടുക്കി പരുന്തുംപാറയിൽ മാരക മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിൽ

  ഇടുക്കിയിൽ നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. എറണാകുളം സ്വദേശി ഷെഫിൻ മാത്യു(32), കൊടുങ്ങല്ലൂർ സ്വദേശി സാന്ദ്ര(20) എന്നിവരാണ് പിടിയിലായത്. കുമളിയിലെ ഹോട്ടലിൽ മുറിയെടുത്ത ഇവരെ പരുന്തുംപാറയിൽ വെച്ചാണ് എക്‌സൈസ് സംഘം പിടികൂടിയത് ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. മയക്കുമരുന്ന് പിടിച്ചെടുത്തതോടെ റൂമിലും നിരോധിത ലഹരി മരുന്ന് ഉള്ളതായി ഇവർ അറിയിച്ചു. തുടർന്ന് ഹോട്ടൽ മുറിയിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തി.

Read More

മൊഫിയയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

  നിയമ വിദ്യാർഥിനിയായിരുന്ന മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസ് എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി രാജീവനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട് മൊഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് എടുക്കുന്നതിൽ സി ഐക്ക് വീഴ്ചയുണ്ടായതായാണ് പോലീസ് റിപ്പോർട്ട്. ഒക്ടോബർ 29ന് പരാതി കിട്ടിയിട്ടും 25 ദിവസം സിഐ സുധീർ കേസ് എടുത്തില്ല. സുധീർ തന്റെ മകളെ മാനസിക രോഗിയെന്ന് വിളിച്ച് അപമാനിച്ചതായി മൊഫിയയുടെ അമ്മയും ആരോപിക്കുന്നു എന്നാൽ ദൈനംദിന ചുമതലകളുടെ ബാഹുല്യം…

Read More

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളൊഴികെ മറ്റ് ജില്ലകളിലാണ് യെല്ലോ അലർട്ട് വിവിധ ജില്ലകളിൽ ഇടിയോടു കൂടി മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ നിൽക്കുന്ന ചക്രവാത ചുഴിയാണ് മഴ വ്യാപകമാകാൻ കാരണം.

Read More

ദത്ത് വിവാദം; നിയമനടപടികൾ തുടരട്ടെ: പരസ്യ പ്രതികരണത്തിനില്ലെന്ന് ഷിജു ഖാൻ

തിരുവനന്തപുരം ദത്ത് കേസിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജെ.എസ്. ഷിജുഖാൻ. ഔദ്യോഗിക നിയമ നടപടികൾ തുടരുന്നതിനാൽ പ്രതികരിക്കാൻ കഴിയില്ല. കേസിലെ നടപടി ക്രമങ്ങള്‍ തുടരട്ടെയെന്നും ഷിജുഖാൻ പറഞ്ഞു. ഷിജു ഖാനെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം ജില്ലാ നേതൃത്വം സ്വീകരിച്ചത്. ഷിജുഖാന്റെ ഭാഗത്തുനിന്ന് നിയമപരമായ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത്. കുറ്റം തെളിയാത്ത പശ്ചാത്തലത്തില്‍ ആരെങ്കിലും സമരം ചെയ്യുന്നു എന്ന് കരുതി നടപടി എടുക്കാനാവില്ല. ഇനിയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും…

Read More