തിരുവനന്തപുരം താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണസംഘത്തിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. രജിസ്ട്രാര്‍ ജനറലിന്റെ അനുമതിയില്ലാതെ ഒന്നേകാല്‍കോടി മറ്റൊരു ബാങ്കിലേക്ക് മാറ്റിയെന്ന് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സിപിഐഎം ഭരിക്കുന്ന കല്ലിയൂര്‍ സഹകരണ ബാങ്കിലേക്കാണ് ഒന്നേകാല്‍കോടി നിക്ഷേപം നടത്തിയത്.
സംഘത്തില്‍ നിന്ന് വാഹന വായ്പകള്‍ നല്‍കിയതില്‍ രേഖകള്‍ സൂക്ഷിച്ചിട്ടില്ല. എംഡിഎസ് ചിട്ടികള്‍ക്ക് ജാമ്യം നല്‍കിയ സ്വര്‍ണം സംബന്ധിച്ച് വിവരം സ്റ്റോക്ക് രജിസ്റ്ററില്‍ ഇല്ലന്നും കണ്ടെത്തിയിട്ടുണ്ട്. സ്റ്റാഫ് ഹൗസിങ് ലോണില്‍ 10 ലക്ഷം പരിധി ലംഘിച്ച് 15.50 ലക്ഷം വരെ അനുവദിച്ചന്നും പരിശോധന റിപ്പോര്‍ട്ടിലുണ്ട്.