Headlines

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടണമെന്ന് ആവശ്യം; സഭാ കവാടത്തില്‍ എംഎല്‍എമാരുടെ അനിശ്ചിതകാല സത്യാഗ്രഹം

കുന്ദംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. എംഎല്‍എമാരായ സനീഷ് കുമാര്‍ തോമസ്, എ.കെ.എം അഷറഫ് എന്നിവരാണ് സഭയ്ക്കുളളില്‍ സത്യാഗ്രഹം തുടങ്ങിയത്. പൊലീസ് അതിക്രമത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമേറ്റുകയാണ് സത്യാഗ്രഹത്തിന്റെ ലക്ഷ്യം. ലോക്കപ്പ് മര്‍ദ്ദനത്തിന്റെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്ന വിഷയത്തില്‍ കര്‍ശനമായ നടപടി ആവശ്യപ്പെട്ടാണ് അടിയന്തര പ്രമേയചര്‍ച്ചക്കൊടുവില്‍ പ്രതിപക്ഷ നേതാവ് അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ചത്. പൊലീസ് അതിക്രമത്തിന് എതിരെ…

Read More

‘ഇന്ത്യയിലെ സർക്കാർ മുസ്ലിം- ഹിന്ദു കാർഡ് കളിക്കുന്നു; രാഹുൽ ഗാന്ധിയുടേത് പോസിറ്റീവ് മാനസികാവസ്ഥ’; ഷാഹീദ് അഫ്രീദി

രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് മുൻ പാക് ക്രിക്കറ്റ് താരം ഷാഹീദ് അഫ്രീദി. ഇന്ത്യയിലെ നിലവിലെ സർക്കാർ മതവും മുസ്ലിം- ഹിന്ദു കാർഡും കളിക്കുകയാണെന്നും ഇത് മോശപ്പെട്ട മാനസികാവസ്ഥയാണെന്നും അഫ്രീദി. രാഹുൽ ഗാന്ധിയുടേത് പോസിറ്റീവ് മാനസികാവസ്ഥയാണ്. രാഹുൽ സംവാദത്തിൽ വിശ്വസിക്കുന്നുവെന്നും പാകിസ്താനിലെ സമാ ടിവിയിലെ സംവാദത്തിൽ അഫ്രീദി പറഞ്ഞു. ഏഷ്യാ കപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പാകിസ്താൻ താരങ്ങൾക്ക് ഹസ്തദാനം വിസമ്മതിച്ചതിനെത്തുടർന്ന് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കുന്നതിനിടെയാണ് ഷാഹീദ് അഫ്രീദി രാഹുൽ ​ഗാന്ധിയെ പ്രശംസിച്ചത്. “രാഹുൽ…

Read More

ഇന്ത്യ-പാക് വെടിനിർത്തൽ; ‘അമേരിക്കയെ പങ്കെടുപ്പിക്കാൻ ഇന്ത്യ സമ്മതിച്ചില്ല’; ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി

ഇന്ത്യ പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം തള്ളി പാകിസ്താൻ. വെടിനിർത്തൽ ചർച്ചകളിൽ അമേരിക്കയെ പങ്കെടുപ്പിക്കാൻ ഇന്ത്യ സമ്മതിച്ചില്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദർ പറഞ്ഞു. അമേരിക്ക ഇടപെടാൻ തയ്യാറായിരുന്നു. എന്നാൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥതയിൽ ചർച്ച വേണ്ടെന്ന് ഇന്ത്യ നിലപാടെടുത്തെന്നും പാകിസ്താൻ മന്ത്രി പറഞ്ഞു. മെയ് മാസം വെടിനിർത്തൽ ആവശ്യം അമേരിക്ക മുന്നോട്ടുവച്ചെങ്കിലും, വിഷയത്തിൽ ദ്വിരാഷ്ട്ര ചർച്ചകൾ മതിയെന്ന് ഇന്ത്യ പറഞ്ഞുവെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദർ…

Read More

കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു

കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ആയിരക്കണക്കിന് അയ്യപ്പ ഭക്തരാണ് ഇന്ന് ദർശനം തേടി എത്തിയത്. നടതുറന്ന ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. കന്നി മാസം ഒന്നിന് രാവിലെ അഞ്ചുമണിക്ക് ദർശനത്തിനായി നട തുറക്കും. കന്നിമാസ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21 രാത്രി 10 മണിക്കാണ് നട അടയ്ക്കുക. തിരുവിതാംകൂർ ദേവസ്വം…

Read More

സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിക്ക്

സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം. പാലക്കാട് സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ വർഷം ഇതുവരെ 66 പേർക്ക് രോഗം ബാധിച്ചുവെന്ന് നേരത്തെ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. ഈ വർഷം 19 പേർ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. കൂടുതൽ രോഗികൾ തിരുവനന്തപുരത്തും കോഴിക്കോട്ടും ആണ്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കിയിരിക്കുകയാണ് ആരോഗ്യ തദ്ദേശ വകുപ്പുകൾ. വിവിധ…

Read More

കോട്ടയത്ത് ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കോട്ടയത്ത് ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. എറണാകുളം കുമ്പളം സ്വദേശി അദ്വൈതാണ് മരിച്ചത്. ഗുഡ്‌സ് ട്രെയിനിന് മുകളിലൂടെ പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. കടുത്തുരുത്തി പോളി ടെക്‌നിക് കോളജിലെ വിദ്യാര്‍ത്ഥിയാണ് മരിച്ച അദ്വൈത്. കഴിഞ്ഞ ആഴ്ച ക്ലാസ് കഴിഞ്ഞ് വരുംവഴി വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനിലെത്തിയ അദ്വൈത് എളുപ്പത്തില്‍ പാളം മുറിച്ച് കടക്കാനായി ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറുകയായിരുന്നു. ഉടനടി ഷോക്കേറ്റ് താഴെ വീണ വിദ്യാര്‍ത്ഥിയെ ഉടനടി ആശുപത്രിയിലെത്തിച്ചു. ഒരാഴ്ചയായി കോട്ടയം…

Read More

‘സെപ്റ്റംബർ 30-നകം പണയത്തിലായ ആധാരം എടുത്തു നൽകണം’; മുന്നറിയിപ്പുമായി പത്മജ

കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എൻ എം വിജയന്റെ മരുമകൾ പത്മജ. സെപ്റ്റംബർ 30-നകം പണയത്തിലായ ആധാരം എടുത്തു നൽകണം. ബത്തേരി അർബൻ ബാങ്കിലെ വീടും പറമ്പും പണയംവച്ച ആധാരമാണ് എടുത്തു നൽകേണ്ടത്. ഇതിനു തയ്യാറായില്ലെങ്കിൽ ഒക്ടോബർ 2 മുതൽ ഡിസിസി ഓഫീസിന് മുന്നിൽ സമരം തുടങ്ങുമെന്നും പത്മജ പറഞ്ഞു. ഒരു രീതിയിലും മുന്നോട്ടു ജീവിക്കാൻ പറ്റില്ലെന്ന് മനസിലായതോടെയാണ് ആത്മഹത്യം ചെയ്യാൻ തീരുമാനിച്ചത്. 63 ലക്ഷം രൂപയാണ് വായ്പാ കുടിശികയായുള്ളത്. എൻഎം വിജയനെ പാർട്ടി ചതിക്കുകയായിരുന്നുവെന്നാണ് പത്മജ പറയുന്നത്….

Read More

‘അമേരിക്ക ആക്രമിച്ചാല്‍ തിരിച്ചടിക്കും, 25 ലക്ഷം സൈനികരെ വിന്യസിക്കും, സിറിയയില്‍ ചെയ്തത് ഇവിടെ നടക്കില്ല’; മുന്നറിയിപ്പുമായി വെനിസ്വേലന്‍ പ്രസിഡന്റ്

മയക്കുമരുന്നിനെതിരായ പോരാട്ടമെന്ന പേരില്‍ വെനിസ്വേലന്‍ ബോട്ടിന് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്കും മുന്നറിയിപ്പുമായി വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ. അമേരിക്ക വെനിസ്വേലയെ ആക്രമിക്കുന്നപക്ഷം രാജ്യം അമേരിക്കയ്ക്കെതിരെ സായുധപോരാട്ടത്തിന് തയാറാകുമെന്നാണ് മുന്നറിയിപ്പ്. വെനിസ്വേലയുടെ പ്രതിരോധത്തിനായി 25 ലക്ഷം സൈനികരെ വിന്യസിപ്പിക്കുമെന്നാണ് മഡൂറോ വ്യക്തമാക്കിയിരിക്കുന്നത്. അധിനിവേശം നടത്തുന്നതിനായി അമേരിക്ക സൈനിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് വെനിസ്വേല പ്രസിഡന്റിന്റെ ആരോപണം. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മരണത്തിന്റെയും യുദ്ധത്തിന്റെയും പ്രഭുവാണെന്നും…

Read More

സൂര്യകുമാര്‍ യാദവ് ‘പന്നി’, മാച്ച് റഫറിയെ സ്വാധീനിച്ച് വിജയം തട്ടിയെടുത്തു; അധിക്ഷേപ പരാമർശവുമായി പാക് താരം മുഹമ്മദ് യൂസഫ്

ഞായറാഴ്ച ദുബായിൽ നടന്ന 2025 ഏഷ്യാ കപ്പിൽ ഇന്ത്യയോട് ടീം ഏഴ് വിക്കറ്റിന് തോറ്റതിന് ശേഷം, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെ വ്യക്തിപരമായി അധിക്ഷേപിച്ച് പാക് താരം മുഹമ്മദ് യൂസഫ്.. ഇന്ത്യൻ ക്യാപ്റ്റനെ തുടര്‍ച്ചയായി പന്നിയെന്ന് വിളിച്ചാണ് മുഹമ്മദ് യൂസഫ് അധിക്ഷേപിച്ചത്. ചര്‍ച്ച നയിച്ച അവതാരക വിലക്കിയിട്ടും മുഹമ്മദ് യൂസഫ് സൂര്യകുമാറിനെതിരെ അധിക്ഷേപ വാക്കുകള്‍ തുടര്‍ന്നു. യൂസഫ് മനഃപൂർവ്വം സൂര്യകുമാറിന്റെ പേര് പന്നി എന്ന് ആവർത്തിച്ച് വിളിച്ചു. അവതാരകൻ ഇന്ത്യൻ നായകന്റെ യഥാർത്ഥ പേര് ഓർമ്മിപ്പിക്കാൻ ശ്രമിച്ചു….

Read More

പീച്ചി കസ്റ്റഡി മർദനത്തിൽ നടപടി; എസ്എച്ച്ഒ പി എം രതീഷിന് സസ്പെൻഷൻ

പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ ആരോപണവിധേയനായ എസ്എച്ച്ഒ പി എം രതീഷിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐജിയുടേതാണ് നടപടി. നിലവിൽ കടവന്ത്ര എസ്എച്ച്ഒയാണ് രതീഷ്. നേരത്തെ കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് ഉത്തര മേഖല ഐജി ദക്ഷിണ മേഖല ഐജിയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ റിപ്പോർട്ടിൽ നടപടിയെടുക്കാതിരുന്നത് വിവാദമായിരുന്നു 2023 മെയ് 24ന് പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജരെയാണ് രതീഷ് മർദിച്ചത്. ഹോട്ടൽ മാനേജർ കെപി ഔസേപ്പിനെയും മകനെയുമായിരുന്നു അന്നത്തെ എസ്എച്ച്ഒയായിരുന്ന രതീഷ് മർദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ…

Read More