മൊഫിയയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൊഫിയയുടെ മാതാപിതാക്കളുമായി ഫോണിൽ മുഖ്യമന്ത്രി സംസാരിച്ചു. മന്ത്രി പി രാജീവ് മൊഫിയയുടെ വീട്ടിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചത്.
സിഐ സുധീറിനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി മൊഫിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമുണ്ട്. മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയുണ്ടെന്ന് മൊഫിയയുടെ മാതാവും പ്രതികരിച്ചു
കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സർക്കാർ നീതി ഉറപ്പാക്കും. വകുപുതല അന്വേഷണം പുരോഗമിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.