സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളൊഴികെ മറ്റ് ജില്ലകളിലാണ് യെല്ലോ അലർട്ട്
വിവിധ ജില്ലകളിൽ ഇടിയോടു കൂടി മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ നിൽക്കുന്ന ചക്രവാത ചുഴിയാണ് മഴ വ്യാപകമാകാൻ കാരണം.