പീരുമേട്ടിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

 

ഇടുക്കി പീരുമേട്ടിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കാറിലുണ്ടായിരുന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മാഹിയിൽ നിന്ന് ഉപ്പുതറയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. മിഥുൻ എന്നയാളുടെ കാറാണ് തീപിടിച്ചത്

വാഹനത്തിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് മിഥുൻ നിർത്തി പുറത്തിറങ്ങി. വാഹനത്തിൽ നിന്ന് രേഖകളും ബാഗും പുറത്തെടുത്തു. ഹൈവേ പോലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരം അറിയിക്കുകയും ചെയ്തു. ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കാർ പൂർണമായും കത്തിനശിച്ചു.