കീഴടങ്ങിയ മാവോയിസ്റ്റ് ലിജോയ്ക്ക് വീടും തൊഴിലും ധനസഹായവും നൽകാൻ സർക്കാർ തീരുമാനം

വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് ലിജോ എന്ന രാമുവിന് സർക്കാർ സഹായം. വീടും തൊഴിലും ധനസഹായവും നൽകാൻ സർക്കാർ തീരുമാനിച്ചു. വയനാട് ജില്ലാ ഭരണകൂടത്തിന്റെ ശുപാർശയിലാണ് പുനരധിവാസ പദ്ധതിയിൽ നിന്നും ആനുകൂല്യം പ്രഖ്യാപിച്ചത്

കേരള, കർണാടക, തമിഴ്‌നാട് അതിർത്തികളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോയിസ്റ്റുകൾക്ക് മുന്നിൽ വൻ വാഗ്ദാനങ്ങളാണ് സർക്കാർ വെച്ചിരിക്കുന്നത്. കീഴടങ്ങുന്ന എല്ലാ മാവോയിസ്റ്റുകൾക്കും വീട്, തൊഴിലവസരം, എന്നിവക്കൊപ്പം ധനസഹായവും ലഭിക്കും. ഇവരുടെ കേസുകളിൽ ഉദാര സമീപനവും സ്വീകരിക്കും.

2018ലാണ് സംസ്ഥാന സർക്കാർ മാവോയിറ്റുകളുടെ കീഴടങ്ങലിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. ഈ പാക്കേജ് അടിസ്ഥാനമാക്കിയാണ് ലിജോക്ക് ആനുകൂല്യം നൽകുക.