മീഡിയ വൺ വിലക്ക് സ്റ്റേ ചെയ്ത നടപടി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി; കോടതി വിധി അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കൽപ്പിക്കുന്നത്
തിരുവനന്തപുരം: മീഡിയ വണ്ണിന്റെ വിലക്ക് സ്റ്റേ ചെയ്ത കോടതി വിധി സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ നടപടിക്കെതിരായ സുപ്രിംകോടതി വിധി സന്തോഷം നൽകുന്നതാണ്. രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കൽപ്പിക്കുന്നതാണ് വിധി. ചാനലിനെ വിലക്കാൻ കേന്ദ്രം പറഞ്ഞ കാര്യങ്ങൾ സുപ്രിംകോടതിക്ക് ബോധ്യമായില്ലെന്നും മുദ്രവച്ച കവറിൽ കേന്ദ്രസർക്കാർ നൽകിയത് വ്യക്തമല്ലാത്ത ന്യായീകരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വൺ ചാനലിൻ്റെയും എഡിറ്റർ പ്രമോദ് രാജൻ്റെയും ഹർജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. ഇടക്കാല ഉത്തരവ് നൽകേണ്ട കേസ് ആണെന്ന്…