Headlines

17കാരിയോട് ലൈംഗികാതിക്രമം; പത്തനംതിട്ടയിൽ പോക്‌സോ കേസിൽ വൈദികൻ അറസ്റ്റിൽ

  പത്തനംതിട്ട കൂടലിൽ പോക്‌സോ കേസിൽ വൈദികൻ അറസ്റ്റിൽ. കൂടൽ ഓർത്തഡോക്‌സ് പള്ളി വികാരി പോണ്ട്‌സൺ ജോൺ ആണ് പിടിയിലായത്. കൗൺസിലിംഗിന് എത്തിയ പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനാണ് അറസ്റ്റ് പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈദികനെതിരെ കേസ് എടുത്തത്. ഇന്ന് പുലർച്ചെ വൈദികനെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്.

Read More

ആലപ്പുഴ നൂറനാട് പ്രഭാത സവാരിക്കിറങ്ങിയ രണ്ട് പേർ ലോറിയിടിച്ച് മരിച്ചു

  ആലപ്പുഴ നൂറനാട് പ്രഭാത സവാരിക്കിറങ്ങിയ രണ്ട് പേർ ലോറിയിടിച്ച് മരിച്ചു. എരുമക്കുഴി സ്വദേശി രാജു മാത്യു, വിക്രമൻ നായർ എന്നിവരാണ് മരിച്ചത്. രാവിലെ ആറ് മണിയോടെയാണ് സംഭവം ഇടിച്ച വാഹനം നിർത്താതെ പോയി. ടോറസ് ലോറിയാണ് നാല് പേരെ ഇടിച്ചത്. ഇതിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിൽ ലോറി കണ്ടെത്താനായി പോലീസ് അന്വേഷണം തുടരുകയാണ്.

Read More

ദിലീപ് കോടതിക്ക് കൈമാറാത്ത രേഖകൾ സൈബർ വിദഗ്ധന്റെ പക്കൽ; വീട്ടിൽ റെയ്ഡ്

  ദിലീപിന്റെ ഫോൺ രേഖകൾ നശിപ്പിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് സംഘം ഉടൻ ചോദ്യം ചെയ്യും. സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടിൽ സൈബർ വിദഗ്ധർ പരിശോധന നടത്തുകയാണ്. അഭിഭാഷകന്റെ ഓഫീസിൽ വെച്ച് രേഖകൾ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു ദിലീപ് കോടതിക്ക് കൈമാറാത്ത ഫോണിലെ വിവരങ്ങൾ ഇയാളുടെ പക്കലുണ്ടെന്നാണ് സൂചന. ദിലീപ് അറിയാതെയാണ് ഇയാൾ വിവരങ്ങൾ കൈവശപ്പെടുത്തിയത്. ഫോണിലെ ചില വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് സൂചന. നാളെ ക്രൈംബ്രാഞ്ച് ഓഫീസിൽ…

Read More

യതീഷ് ചന്ദ്രയുടെ എത്തമീടിപ്പിക്കൽ; മനുഷ്യാവകാശ കമ്മീഷനോട് ക്ഷമാപണം നടത്തി പോലീസ്

  കൊവിഡിന്റെ ആദ്യ തംരഗത്തിനിടെ ലോക്ക് ഡൗണിൽ നിയന്ത്രണങ്ങൾ തെറ്റിച്ചവരെ ഏത്തമീടീപ്പിച്ച എസ് പി യതീഷ് ചന്ദ്രയുടെ നടപടി തെറ്റായിരുന്നുവെന്ന് പോലീസ്. നടപടിയിൽ പോലീസ് ക്ഷമ ചോദിച്ചു. മനുഷ്യാവകാശ കമ്മീഷനോടാണ് പോലീസിന്റെ ക്ഷമാപണം കണ്ണൂർ വളപട്ടണത്താണ് മുൻ കണ്ണൂർ എസ് പി ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരെ കൊണ്ട് ഏത്തമീടീപ്പിച്ചത്. 2020 മാർച്ച് 22നായിരുന്നു സംഭവം. ഏത്തമിടീച്ചത് നല്ല ഉദ്ദേശ്യത്തിൽ ചെയ്തതാണെങ്കിലും നടപടി തെറ്റാണെന്നും വീഴ്ച പൊറുക്കണമെന്നും കണ്ണൂർ റേഞ്ച് ഡിഐജി അഭ്യർഥിച്ചു. നിയമലംഘനം കണ്ടെത്തിയാൽ നിയമം…

Read More

കൊല്ലത്ത് ലോറിയും ടിപ്പറും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ മരിച്ചു

  കൊല്ലം ബൈപ്പാസിൽ കല്ലും താഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. ലോറിയും ടിപ്പറുമാണ് കൂട്ടിയിടിച്ചത്. കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ (46) ആണ് മരിച്ചത്. സുനിലിന്റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്റെ ഡ്രൈവർക്കും ഗുരുതര പരുക്കുണ്ട്. പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്.

Read More

കൊല്ലത്ത് ലോറിയും ടിപ്പറും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ മരിച്ചു

കൊല്ലം ബൈപ്പാസിൽ കല്ലും താഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. ലോറിയും ടിപ്പറുമാണ് കൂട്ടിയിടിച്ചത്. കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ (46) ആണ് മരിച്ചത്. സുനിലിന്റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്റെ ഡ്രൈവർക്കും ഗുരുതര പരുക്കുണ്ട്. പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്.  

Read More

കെ.എസ്.ആര്‍.ടി സിക്ക് വീണ്ടും ഇരുട്ടടി; ഡീസലിന് 21 രൂപ കൂട്ടി

കെ.എസ്.ആർ.ടി.സിക്കുളള ഡീസൽ ചാർജ് വീണ്ടും കൂട്ടി. ഡീസൽ വില ലീറ്ററിന് 21 രൂപയാണ് കൂട്ടിയത്. ഇനി മുതല്‍ കെ.എസ്.ആര്‍.ടി സി ഒരു ലീറ്റർ ഡീസലിന് 121.35 രൂപ നൽകേണ്ടി വരും. യാത്രാ ഫ്യുവൽസ് വഴി പിടിച്ചു നിൽക്കാനാണ് കെ എസ് ആർടി സിയുടെ ശ്രമം. ദിവസം അഞ്ചര ലക്ഷത്തോളം ലിറ്റര്‍ ഡീസലാണ് കെ.എസ്.ആര്‍.ടി.സി ഉപയോഗിക്കുന്നത്. പ്രതിസന്ധികളിലൂടെ മാത്രം സഞ്ചരിക്കുന്ന കെ എസ് ആർ ടി സിയെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ നടപടി കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് ഉറപ്പാണ്. ദിവസം…

Read More

ദിലീപിനെ വിളിച്ചതിന് തെളിവ്; വധ ഗൂഢാലോചനക്കേസില്‍ ഡിഐജിക്ക് എതിരെ അന്വേഷണം

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന കേസില്‍ ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിനെതിരെ കേസ്. ജനുവരി എട്ടിന് ദിലീപിനെ സഞ്ജയ് വാട്സ് ആപ് കോളില്‍ വിളിച്ചെന്നാണ് കേസ്. ഇതിന് പിന്നാലെയാണ് ദിലീപ് ഫോണ്‍ മാറിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. അതേസമയം, വധഗൂഢാലോചന കേസില്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണങ്ങള്‍ തെറ്റെന്ന് ദിലീപ് ഹൈക്കോടതിയില്‍. നീക്കം ചെയ്തവയ്ക്ക് കേസുമായി ബന്ധമില്ലെന്നും, സ്വകാര്യ സംഭാഷണങ്ങളാണെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കി. ഫൊറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ട്….

Read More

മുല്ലപ്പെരിയാർ ഡാമിൽ സുരക്ഷാ വീഴ്ച; നാലംഗ സംഘം ബോട്ട് യാത്ര നടത്തി

കേരളത്തില്‍ നിന്നുള്ള നാലംഗ സംഘം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോട്ട് യാത്ര നടത്തി. അതീവ സുരക്ഷാ മേഖലയായ ഡാം പരിസരത്ത് സാധാരണ ബോട്ട് യാത്ര അനുവദിക്കാറില്ല. വിരമിച്ച എ എസ് ഐമാര്‍ അടങ്ങുന്ന സംഘമാണ് ബോട്ടുയാത്ര നടത്തിയത്. ഇവരെ പോലീസ് തടഞ്ഞില്ല. തമിഴ്‌നാട് ഉദ്യോഗസ്ഥരാണ് ഇവര്‍ക്ക് ഒത്താശ ചെയ്തതെന്നാണ് സൂചന. കാരണം, തമിഴ്നാടിൻ്റെ ബോട്ടിലാണ് ഇവരെത്തിയത്. ഞായറാഴ്ചയായിരുന്നു സംഭവം. മാത്രമല്ല, സന്ദര്‍ശകരുടെ പേരുകള്‍ ജി ഡി രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ല. സംഭവം ചര്‍ച്ചയായതോടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. മുല്ലപ്പെരിയാര്‍…

Read More

സംസ്ഥാനത്ത് ഇന്ന് 966 പേർക്ക് കൊവിഡ്, 5 മരണം; 1444 പേർക്ക് രോഗമുക്തി

കേരളത്തിൽ 966 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂർ 74, കോഴിക്കോട് 71, ഇടുക്കി 67, പത്തനംതിട്ട 65, ആലപ്പുഴ 34, കണ്ണൂർ 34, മലപ്പുറം 34, പാലക്കാട് 23, വയനാട് 21, കാസർഗോഡ് 9 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,946 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 22,834 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 22,053 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ…

Read More