Headlines

വഖഫ് നിയമനം: ഏപ്രിൽ 20ന് മുസ്ലീം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

  വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ഇന്നലെ മന്ത്രി സഭയിൽ വ്യക്തമാക്കിയതിന് പന്നാലെ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. അടുത്ത മാസം 20ന് തിരുവനന്തപുരത്താണ് യോഗം. വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടാനുള്ള തീരുമാനത്തിൽ ആശങ്കയറിയിച്ച സംഘടനകളുമായി ചർച്ച നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ ഇന്നലെ അറിയിച്ചിരുന്നു വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടുന്നത് വിശദമായ ചർച്ചക്ക് ശേഷമേ നടപ്പാക്കൂവെന്നായിരുന്നു മുഖ്യമന്ത്രി സമസ്തക്ക് നൽകിയ ഉറപ്പ്. ഇന്നലെ…

Read More

ഫോണിലെ തെളിവുകൾ നശിപ്പിച്ചിട്ടില്ല; കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങൾ: ദിലീപ്

  ഫോണിലെ തെളിവുകൾ നശിപ്പിച്ചുവെന്ന ആരോപണം വസ്തുതാവിരുദ്ധമെന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ്. തന്റെ ഫോണിൽ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങളാണ്. കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങളാണ് കളഞ്ഞത്. ഫോറൻസിക് റിപ്പോർട്ടിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ദിലീപ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു കേസിൽ എഫ് ഐ ആർ റദ്ദാക്കണമെന്ന ഹർജിയിലാണ് ദിലീപ് സത്യവാങ്മൂലം നൽകിയത്. ലാബിൽ നിന്ന് പിടിച്ചെടുത്ത മിറർ ഇമേജും ഫോറൻസിക് റിപ്പോർട്ടും തമ്മിൽ വ്യത്യാസമില്ല. വീട്ടിലെ സഹായി ആയിരുന്ന ദാസന്റെ മൊഴി വസ്തുതാവിരുദ്ധമാണ്. ദാസൻ…

Read More

സംസ്ഥാനത്തെ ടാറ്റൂ സ്ഥാപനങ്ങളിൽ എക്‌സൈസ് പരിശോധന; തിരൂരിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു

സംസ്ഥാനത്തെ ടാറ്റു സ്ഥാപനങ്ങളിൽ എക്‌സൈസിന്റെ പരിശോധന. ടാറ്റു ചെയ്യുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകുന്നുവെന്ന വിവരത്തെ തുടർന്നാണ് നടപടി. മലപ്പുറം തിരൂരിലെ ടാറ്റു സ്ഥാപനത്തിൽ നടന്ന പരിശോധനയിൽ 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു. ഇന്നലെ കോഴിക്കോട് ജില്ലയിലെമ്പാടുമുള്ള ടാറ്റു സ്ഥാപനങ്ങളിൽ എക്‌സൈസ് പരിശോധന നടത്തിയിരുന്നു. നാല് സർക്കിൾ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ 9 റേഞ്ചുകളിലാണ് പരിശോധന നടന്നത്.

Read More

ഇരിങ്ങാലക്കുടയിൽ സഹപാഠിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വിദ്യാർഥിക്ക് കുത്തേറ്റു

തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ സഹപാഠിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത കോളജ് വിദ്യാർഥിക്ക് കുത്തേറ്റു. ഇരിങ്ങാലക്കുട ജ്യോതിസ് കോളജിലെ വിദ്യാർഥിയും ചേലൂർ സ്വദേശിയുമായ ടെൽസനാണ് കുത്തേറ്റത്. വിദ്യാർഥിയെ ആക്രമിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാറളം സ്വദേശി സാഹിർ, ആലുവ സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്. പരുക്കേറ്റ ടെൽസനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ ബൈക്കിലെത്തിയ സാഹിറും രാഹുലും നടുറോഡിൽ വെച്ച് ശല്യം ചെയ്യുകയായിരുന്നു. ഇത് കണ്ടാണ് സഹപാഠിയായ ടെൽസൻ ഇടപെട്ടത്. ഇതോടെ സാഹിർ കയ്യിൽ…

Read More

പോക്‌സോ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ മുങ്ങിനടന്ന് പ്രതി അഞ്ജലി റീമാ ദേവ്

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ പ്രതി അഞ്ജലി റീമാ ദേവ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് പോലീസ് അയച്ച നോട്ടീസ് പോക്‌സോ കേസ് പ്രതി ഇതുവരെ കൈപ്പറ്റിയിട്ടില്ല. അഞ്ജലിയുടെ ബന്ധുവിനാണ് പോലീസ് നോട്ടീസ് കൈമാറിയത്. ഇന്ന് കൂടി ഹാജരായില്ലെങ്കിൽ പന്തീരങ്കാവിലുള്ള അഞ്ജലിയുടെ വീട്ടിൽ നോട്ടീസ് പതിക്കാനാണ് തീരുമാനം കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് അഞ്ജലിക്ക് നോട്ടീസ് നൽകിയത്. ഇന്ന് മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു നീക്കം. പക്ഷേ,…

Read More

തെളിവ് നശിപ്പിക്കാൻ നേതൃത്വം നൽകി; ബി രാമൻ പിള്ളക്കെതിരെ ബാർ കൗൺസിലിൽ നടിയുടെ പരാതി

ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ളക്കെതിരെ ബാർ കൗൺസിലിൽ പരാതിയുമായി ആക്രമിക്കപ്പെട്ട നടി. കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകനായ രാമൻ പിള്ള നേതൃത്വം നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. ഇത് അഭിഭാഷകവൃത്തിയുടെ ചട്ടങ്ങളുടെ ലംഘനമാണെന്നും നടി പറയുന്നുു ദിലീപിന്റെ മൊബൈൽ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകരടക്കം കൂട്ടുനിന്നുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടി ബാർ കൗൺസിലിനെ സമീപിച്ചിരിക്കുന്നത്. ബാർ കൗൺസിൽ സെക്രട്ടറിക്കാണ് പരാതി നൽകിയിട്ടുള്ളത്.

Read More

സിൽവർ ലൈൻ: കരിങ്കല്ലും നിർമാണ സാമഗ്രികളും അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുമെന്ന് കെ റെയിൽ എംഡി

കെ റെയിലിന് വേണ്ട കരിങ്കല്ലും നിർമാണ സാമഗ്രികളും അയൽ സംസ്ഥാനങ്ങളിൽ നിന്ന് റെയിൽ മാർഗം എത്തിക്കുമെന്ന് കെ റെയിൽ എംഡി അജിത് കുമാർ. നിയമസഭാ സമാജികർക്കായി സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമം പ്രതിപക്ഷ എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കുന്നില്ലല   തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്ന് സൗജന്യനിരക്കിൽ നിർമാണ സാമഗ്രികൾ എത്തിക്കാമെന്ന് റെയിൽവേ സമ്മതിച്ചിട്ടുണ്ടെന്ന് എംഡി അറിയിച്ചു. കരിങ്കൽ, മണൽ എന്നിവ ഉൾപ്പെടെയുള്ള നിർമാണ സാധനങ്ങൾ എത്തിക്കേണ്ട ചുമതല കരാർ ഏറ്റെടുക്കുന്നവർക്കാണ്. അവർക്ക് വേണമെങ്കിൽ…

Read More

ഇടുക്കിയിൽ യുവാവ് സുഹൃത്തിനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തി

  ഇടുക്കി വണ്ടൻമേടിൽ യുവാവിനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊന്നു. നെറ്റിത്തൊഴു സ്വദേശി രാജ് കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മണിയംപെട്ടി സ്വദേശി പ്രവീൺ പിടിയിലായി. രാജ് കുമാറിനെ ഇന്നലെ മുതൽ കാണാതായിരുന്നു. രാജ് കുമാർ അവസാനമുണ്ടായിരുന്നത് പ്രവീണിനൊപ്പമായിരുന്നുവെന്ന് പിതാവ് പോലീസിനെ അറിയിച്ചിരുന്നു. പ്രവീണിനെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. തന്റെ സഹോദരിയുമായി രാജ് കുമാർ അവിഹിത ബന്ധം പുലർത്തിയിരുന്നുവെന്നും ഇതിന്റെ പകയാണ് കൊലയ്ക്ക് കാരണമായതെന്നും പ്രതി മൊഴി നൽകി

Read More

മാസ്‌കുകള്‍ വൈകാതെ മാറ്റാം; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നു

  തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാനത്തെ കോവിഡ് രോഗ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകള്‍ അനുവദിക്കാന്‍ ആലോചിക്കുന്നത്. നിയന്ത്രണങ്ങള്‍ നീക്കുന്നതില്‍ പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയതായി ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഘട്ടംഘട്ടമായി മാസ്‌ക് മാറ്റം ആകാമെന്നും വിദഗ്ധര്‍ പറയുന്നു. ഒരുമാസം കൂടി കഴിഞ്ഞാല്‍ ഇളവുകള്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേ കേസെടുക്കുന്നതും കുറച്ചിട്ടുണ്ട്.

Read More

പിങ്ക് പൊലീസ് അപമര്യാദയായി പെരുമാറിയ സംഭവം; സർക്കാരിന്റെ അപ്പീൽ പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സർക്കാരിന്റെ അപ്പീൽ പരിഗണിക്കുന്നത് മാറ്റി. ഈ മാസം 22ലേക്കാണ് ഹർജി മാറ്റിയത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് ഹാജരാകുന്നതിനായാണ് മാറ്റിയത്. നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് സർക്കാർ വാദിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യത ഇല്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം ആറ്റിങ്ങലിൽ പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത എട്ടുവയസ്സുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം…

Read More