എച്ച് എൽ എൽ സ്വകാര്യമേഖലക്കേ കൈമാറുകയുള്ളുവെന്ന പിടിവാശി കേന്ദ്രം വെടിയണം; മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി

  പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ സ്വകാര്യമേഖലക്ക് മാത്രമേ കൈമാറുകയുള്ളൂ എന്ന തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ലാഭത്തിൽ പ്രവർത്തിക്കുന്ന എച്ച്എൽഎൽ ഏറ്റെടുക്കുന്നതിന് ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് വിലക്കിക്കൊണ്ട് കേന്ദ്ര സർക്കാർ കത്തയച്ചിരിക്കുന്നത്. സംസ്ഥാനത്തിന് ലേലത്തിൽ പങ്കെടുക്കാൻ അനുമതി നൽകണം എന്നാവശ്യമാണ് മുഖ്യമന്ത്രി കത്തിൽ ഉന്നയിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ സ്വകാര്യമേഖലയ്ക്ക് മാത്രമേ കൈമാറുകയുള്ളൂ എന്ന കേന്ദ്ര സർക്കാർ…

Read More

ടാറ്റു ആർട്ടിസ്റ്റ് സുജീഷിനെതിരെ ലൈംഗിക പീഡന പരാതിയുമായി സ്പാനിഷ് യുവതിയും

  കൊച്ചിയിലെ ടാറ്റു ആർട്ടിസ്റ്റ് സുജീഷിനെതിരെ പീഡന പരാതിയുമായി വിദേശവനിതയും. സ്പാനിഷ് വനിതയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴി പരാതി നൽകിയത്. കൊച്ചിയിലെ ടാറ്റു സ്റ്റുഡിയോയിൽ ടാറ്റൂ ചെയ്യാനെത്തിയപ്പോൾ ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത് ഇതിനോടകം സുജീഷിനെതിരെ അഞ്ച് ലൈംഗിക പീഡന പരാതികൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ രണ്ട് കേസിൽ അറസ്റ്റ് രേഖപ്പെടുത്തി. പിന്നാലെയാണ് സ്പാനിഷ് യുവതിയും പരാതി നൽകിയിരിക്കുന്നത് കേരളാ സന്ദർശനത്തിന്റെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോഴാണ് സുജീഷിന്റെ ടാറ്റു…

Read More

ഒന്നര വയസ്സുകാരിയുടെ കൊലപാതകം: കുഞ്ഞിന്റെ മുത്തശ്ശിക്കും അച്ഛനുമെതിരെ കേസെടുത്തു

  കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ മുത്തശ്ശിക്കും അച്ഛനുമെതിരെ പോലീസ് കേസെടുത്തു. മരിച്ച റിയയുടെ പിതാവ് സജീവ്, മുത്തശ്ശി സിപ്‌സി എന്നിവർക്കെതിരെ ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇരുവരെയും ഉടൻ അറസ്റ്റ് ചെയ്യും. തിങ്കളാഴ്ച രാത്രിയാണ് കൊച്ചിയിലെ ഹോട്ടലിൽ വെച്ച് ഒന്നര വയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്നത്. സംഭവത്തിൽ മുത്തശ്ശിയുടെ കാമുകൻ ജോൺ ബിനോയ് ഡിക്രൂസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിപ്‌സിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ബിനോയിയുടെ മൊഴി

Read More

മീ ടു ആരോപണത്തിൽ കേസ്: കൊച്ചിയിലെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വിദേശത്തേക്ക് കടന്നതായി സൂചന

  മീ ടു ആരോപണത്തിൽ കേസെടുത്തതിന് പിന്നാലെ കൊച്ചിലെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ അനീസ് അൻസാരി വിദേശത്തേക്ക് കടന്നതായി സൂചന. നിരവധി പരാതികൾ ഉയർന്നതിന് പിന്നാലെ അനീസ് ദുബൈയിലേക്ക് കടന്നുവെന്നാണ് വിവരം. അനീസിന്റെ പാലാരിവട്ടത്തെ മേക്കപ്പ് സ്റ്റുഡിയോയിൽ പോലീസ് പരിശോധന നടത്തി വിവാഹ മേക്കപ്പിനിടെ ഇയാൾ മോശമായി പെരുമാറിയെന്നാണ് യുവതികളുടെ പരാതി. മൂന്ന് യുവതികളാണ് എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴി പരാതി നൽകിയത്. നേരത്തെ ഇവരുടെ വെളിപ്പെടുത്തലുകൾ സമൂഹ മാധ്യമങ്ങൾ വന്നതിന് പിന്നാലെ…

Read More

കൊട്ടിയൂർ വനമേഖലയിൽ മാവോയിസ്റ്റ് സംഘം; ആയുധധാരികളായ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും

  കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് മേലെ പാൽചുരത്തിന് സമീപത്തുള്ള കാട്ടിലൂടെ മാവോയിസ്റ്റുകൾ നടന്നുപോകുന്നതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ കണ്ടത്. ആയുധധാരികളായ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത് മാവോയിസ്റ്റ് നേതാവ് മൊയ്തീൻ സംഘത്തിലുണ്ടായിരുന്നുവെന്നാണ് സൂചന. നേരത്തെ ഫെബ്രുവരി 21ന് നാദാപുരം പശുക്കടവിൽ മാവോയിസ്റ്റ് സംഘമെത്തിയതായി വിവരം ലഭിച്ചിരുന്നു. ഫെബ്രുവരി 21ന് വൈകുന്നേരത്തോടെയാണ് പാമ്പൻകോട് മലയിൽ മാവോയിസ്റ്റ് സംഘമെത്തിയതെന്നാണ് വിവരം. സംഘത്തിൽ ആറ് പേരുണ്ടായിരുന്നതായി ഇവിടെ താമസിക്കുന്ന എം സണ്ണി, എം…

Read More

യുവമോർച്ച നേതാവിന്റെ മരണം: രാഷ്ട്രീയ കൊലപാതകമല്ലെന്ന് പോലീസ്

  പാലക്കാട് തരൂരിൽ കുത്തേറ്റ് യുവമോർച്ച നേതാവ് മരിച്ച സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പോലീസ്. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺകുമാറാണ് മരിച്ചത്. കേസിലെ ആറ് പ്രതികളെ പോലീസ് പിടികൂടി. കൊലപാതകത്തിന് പിന്നിൽ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരെന്ന് ബിജെപി ആരോപിച്ചിരുന്നു എന്നാൽ ക്ഷേത്രത്തിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. ഇതിൽ ഗൂഢാലോചനയില്ല. പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമായതെന്നും പാലക്കാട് എസ് പി ആർ വിശ്വനാഥ് പറഞ്ഞു പഴമ്പലക്കാട്ടെ സമുദായ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് അരുണിന് ഈ…

Read More

3,000 രൂ​പ വ​രെ സ്കോ​ള​ർ​ഷി​പ് ന​ൽ​ക​ണമെന്ന് ശിപാർശ

  തിരുവനന്തപുരം: മു​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ സാ​​​മ്പത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 3,000 രൂ​​​പ വ​​​രെ​​​യു​​​ള്ള സ്കോ​​​ളോ​​​ർ​​​ഷി​​​പ്പ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്തു. പ്രൈ​​​മ​​​റി ക്ലാ​​​സു​​​ക​​​ളി​​​ൽ 1,000 രൂ​​​പ മു​​​ത​​​ൽ ഹൈ​​​സ്കൂ​​​ൾ ത​​​ല​​​ത്തി​​​ലെ​​​ത്തു​​​മ്പോൾ സ്കോ​​​ള​​​ർ​​​ഷി​​​പ് തു​​​ക 3,000 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും മു​​​ന്നാ​​​ക്ക​​​ക്കാ​​​രി​​​ലെ സാ​​​മ്പത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​നാ​​​യി ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട ശി​​​പാ​​​ർ​​​ശ​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ച്ച ജ​​​സ്റ്റീ​​​സ് എം.​​​ആ​​​ർ. ഹ​​​രി​​​ഹ​​​ര​​​ൻ നാ​​​യ​​​ർ ക​​​മ്മീ​​​ഷ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. മു​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ പി​​​ന്നാ​​​ക്ക വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന്…

Read More

ഭക്ഷ്യ സുരക്ഷക്കും കേരളത്തിന്റെ പൊതുവായ വികസനത്തിനും ആക്കം കൂട്ടുന്ന ബജറ്റ്; എം എ യൂസഫലി

  ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് ഭക്ഷ്യ സുരക്ഷക്കും കേരളത്തിന്റെ പൊതുവായ വികസനത്തിനും ആക്കം കൂട്ടുന്നതാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. വ്യാവസായിക വളര്‍ച്ച ഗണ്യമായി വര്‍ധിപ്പിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകളും സ്വകാര്യ വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കുന്നത് ഈ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ എത്താന്‍ സഹായകരമാകും. കേരളത്തിന്റെ തനത് ഉത്പന്നങ്ങളുടെ ആഗോള വിപണനം ലക്ഷ്യമാക്കിയുള്ള മിനി ഫുഡ് പാര്‍ക്കുകള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്കും മറ്റും ഏറെ ഉപകാരപ്രദമാകുമെന്നും യൂസഫലി അഭിപ്രായപ്പെട്ടു….

Read More

സംസ്ഥാനത്ത് ഇന്ന് 1175 പേർക്ക് കൊവിഡ്, 2 മരണം; 1612 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 1175 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂർ 117, കൊല്ലം 84, ഇടുക്കി 82, പത്തനംതിട്ട 82, കോഴിക്കോട് 81, ആലപ്പുഴ 57, കണ്ണൂർ 46, പാലക്കാട് 46, വയനാട് 42, മലപ്പുറം 35, കാസർഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,093 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 29,160 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 28,145…

Read More

പാലക്കാട് സംഘർഷത്തിനിടെ കുത്തേറ്റ യുവമോർച്ച നേതാവ് മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

  സിപിഎം-ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവമോർച്ച നേതാവ് മരിച്ചു. തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺകുമാറാണ് മരിച്ചത്. രണ്ടാം തീയതിയുണ്ടായ സംഘർഷത്തിലാണ് അരുണിന് കുത്തേറ്റത് ശിവരാത്രി ഉത്സവത്തിനിടെ പഴമ്പാലക്കോട് അമ്പലത്തിന് സമീപമാണ് സംഘർഷം നടന്നത്. കമ്പി കൊണ്ടാണ് അരുണിന്റെ നെഞ്ചിൽ കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ അരുൺ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്‌

Read More