12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്സിനേഷന് സംസ്ഥാനം സജ്ജം; ആരോഗ്യമന്ത്രി
12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഏറ്റവും മികച്ച രീതിയില്‍ വാക്സിനേഷന് നടത്തിയ സംസ്ഥാനമാണ് കേരളം. 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷന് 100 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന് 87 ശതമാനവുമായി. 15 മുതല്‍ 17 വരെയുള്ള കുട്ടികളുടെ ആദ്യ ഡോസ് വാക്സിനേഷന് 78 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന് 44 ശതമാനവുമായി. കരുതല്‍ ഡോസ് വാക്സിനേഷന് 48 ശതമാനമാണ്. കേന്ദ്ര മാര്‍ഗനിര്‍ദേശം…