യതീഷ് ചന്ദ്രയുടെ എത്തമീടിപ്പിക്കൽ; മനുഷ്യാവകാശ കമ്മീഷനോട് ക്ഷമാപണം നടത്തി പോലീസ്

 

കൊവിഡിന്റെ ആദ്യ തംരഗത്തിനിടെ ലോക്ക് ഡൗണിൽ നിയന്ത്രണങ്ങൾ തെറ്റിച്ചവരെ ഏത്തമീടീപ്പിച്ച എസ് പി യതീഷ് ചന്ദ്രയുടെ നടപടി തെറ്റായിരുന്നുവെന്ന് പോലീസ്. നടപടിയിൽ പോലീസ് ക്ഷമ ചോദിച്ചു. മനുഷ്യാവകാശ കമ്മീഷനോടാണ് പോലീസിന്റെ ക്ഷമാപണം

കണ്ണൂർ വളപട്ടണത്താണ് മുൻ കണ്ണൂർ എസ് പി ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരെ കൊണ്ട് ഏത്തമീടീപ്പിച്ചത്. 2020 മാർച്ച് 22നായിരുന്നു സംഭവം. ഏത്തമിടീച്ചത് നല്ല ഉദ്ദേശ്യത്തിൽ ചെയ്തതാണെങ്കിലും നടപടി തെറ്റാണെന്നും വീഴ്ച പൊറുക്കണമെന്നും കണ്ണൂർ റേഞ്ച് ഡിഐജി അഭ്യർഥിച്ചു.

നിയമലംഘനം കണ്ടെത്തിയാൽ നിയമം അനുസരിച്ചുള്ള നടപടി സ്വീകരിച്ചാൽ മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി. തുടർ നടപടികൾ സ്വീകരിക്കേണ്ടത് കോടതികളാണെന്നും കമ്മീഷൻ പറഞ്ഞു.