ആലപ്പുഴ നൂറനാട് പ്രഭാത സവാരിക്കിറങ്ങിയവർക്ക് മേൽ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേരിൽ ഒരാൾ മരണത്തിന് കീഴടങ്ങി. രാമചന്ദ്രൻ നായർ എന്നയാളാണ് മരിച്ചത്
വി എം രാജു, വിക്രമൻ നായർ എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. സുഹൃത്ത് സംഘത്തിലെ ഒരാൾ കൂടി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് പ്രഭാത നടത്തത്തിന് ഇറങ്ങിയ ഇവരുടേ ദേഹത്തേക്ക് ലോറി പാഞ്ഞുകയറിയത്
നൂറനാട്-ഭരണിക്കാവ് റോഡിലായിരുന്നു അപകടം. അമിത വേഗതയിൽ വന്ന ലോറി അപകടശേഷവും നിർത്താതെ പോകുകയായിരുന്നു. പിന്നാലെ ലോറി ഡ്രൈവർ നൂറനാട് പോലീസിൽ കീഴടങ്ങി. പള്ളിച്ചാൽ സ്വദേശി അനീഷ് കുമാറാണ് പോലീസിൽ കീഴടങ്ങിയത്.