Headlines

മാടപ്പള്ളിയിൽ സമരക്കാരെ ആക്രമിച്ച പോലീസുകാർക്കെതിരെ കേസെടുക്കണമെന്ന് ഷാഫി പറമ്പിൽ

ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ കെ റെയിൽ വിരുദ്ധ സമരക്കാരെ ആക്രമിച്ച പോലീസുകാർക്കെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിൽ. കുട്ടികളുടെ മുന്നിൽവെച്ച് പോലും സ്ത്രീകൾ അടക്കമുള്ള പ്രതിഷേധക്കാരെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് അംഗീകരിക്കാനാകില്ല. ഇത്രയും വലിയ വികസന പ്രൊജക്ട് നടപ്പാക്കുമ്പോൾ ജനങ്ങളെ അതുപറഞ്ഞ് ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയണംം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് പകരം പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. മാടപ്പള്ളിയിൽ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനിടെ ചില സമരക്കാർ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഇപ്പോൾ ആത്മഹത്യ ചെയ്യുമെന്ന…

Read More

കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് കെ സുധാകരൻ

കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ മാനദണ്ഡം നിശ്ചയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംസ്ഥാന നേതാക്കൾ കൂടിയാലോചിച്ച് മാനദണ്ഡങ്ങൾക്ക് രൂപം നൽകും. അതിന്റെ അടിസ്ഥാനത്തിൽ നാളെ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കും കെ മുരളീധരൻ സോണിയ ഗാന്ധിക്ക് കത്ത് നൽകിയതിൽ തെറ്റില്ല. കോൺഗ്രസിൽ എല്ലാക്കാലത്തും എതിരഭിപ്രായങ്ങൾ ഉയരാറുണ്ട്. യുവാക്കളെ പരിഗണിക്കണമെന്നാണ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ആവശ്യപ്പെട്ടത്. ലിജു മാത്രമല്ല, മറ്റ് ചിലരുടെ പേരുകളും സ്ഥാനാർഥി പട്ടികയിലുണ്ടെന്ന്…

Read More

നിമിഷപ്രിയക്ക് വേണ്ടി ചെയ്യാനാകുന്ന സഹായം നൽകുമെന്ന് മുഖ്യമന്ത്രി; ബന്ധുക്കളുമായി കൂടിക്കാഴ്ച

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ബന്ധുക്കൾ മുഖ്യമന്ത്രിയെ കണ്ടു. രക്ഷപ്പെടുത്തുന്നതിനാവശ്യമായ നയപരമായ സഹായം തേടിയാണ് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും ആക്ഷൻ കൗൺസിൽ അംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത് സർക്കാരിന്റെ ഭാഗത്ത് നിന്ന് ചെയ്യാൻ കഴിയുന്ന പരമാവധി സഹായം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി പ്രേമകുമാരി പറഞ്ഞു. ഇതേ ആവശ്യവുമായി നിമിഷപ്രിയയുടെ അമ്മയും ആക്ഷൻ കൗൺസിൽ അംഗങ്ങളും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായും കൂടിക്കാഴ്ച നടത്തി നേരത്തെ യെമൻ സുപ്രീം കോടതിയിൽ നിമിഷ പ്രിയക്ക്…

Read More

തൃശ്ശൂർ ആറാട്ടുപുഴ പൂരത്തിനിടെ ആന ഇടഞ്ഞു; രണ്ട് പേർക്ക് പരുക്ക്

  തൃശ്ശൂർ ആറാട്ടുപുഴ പൂരത്തിനിടെ ആന ഇടഞ്ഞു. ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാൻ നിർത്തിയിരുന്ന മൂന്ന് ആനകളിൽ ഒന്നിടിഞ്ഞ് മറ്റൊന്നിനെ കുത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മന്ദാരം കടവിലായിരുന്നു സംഭവം. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായ ആളുകൾ ചിതറിയോടി. ഓടുന്നതിനിടെ വീണ് രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു എന്നാൽ ആനകൾ പെട്ടെന്ന് ശാന്തരായതോടെ വലിയ അപകടം ഒഴിവായി. ആന മറ്റൊരാനയെ കുത്തിമാറ്റാൻ ശ്രമിച്ചതോടെ മറ്റ് രണ്ടാനകളും പരിഭ്രാന്തരാകുകയായിരുന്നു. സംഭവത്തിൽ നിരവധി ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചു. ആനകൾ ഇടഞ്ഞതോടെ ആറാട്ട് എഴുന്നള്ളിപ്പ് അൽപ്പനേരം…

Read More

വധഗൂഢാലോചന കേസന്വേഷണം സ്‌റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി; ദിലീപിന് തിരിച്ചടി

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്ന കേസ് അന്വേഷണത്തിന് സ്‌റ്റേ ഇല്ല. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കേസിൽ വിശദമായ വാദം കേൾക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. 28ന് കേസ് വീണ്ടും പരിഗണിക്കും വധഗൂഢാലോചന കേസിൽ തെളിവ് നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ് ഇന്നലെ കോടതിയിൽ അറിയിച്ചിരുന്നു. മൊബൈൽ ഫോണിലെ തെളിവുകൾ നശിപ്പിച്ചെന്നും ഡാറ്റ നീക്കം ചെയ്‌തെന്നുമുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ആരോപണം കളവാണ്. ഫോറൻസിക് ലാബ് പരിശോധനയിൽ അത്തരത്തിൽ കണ്ടെത്തലില്ല. നടിയെ പീഡിപ്പിച്ച…

Read More

ആലപ്പുഴ നൂറനാട്ടെ വാഹനാപകടം: മരണസംഖ്യ മൂന്നായി, ലോറി ഡ്രൈവർ കീഴടങ്ങി

  ആലപ്പുഴ നൂറനാട് പ്രഭാത സവാരിക്കിറങ്ങിയവർക്ക് മേൽ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേരിൽ ഒരാൾ മരണത്തിന് കീഴടങ്ങി. രാമചന്ദ്രൻ നായർ എന്നയാളാണ് മരിച്ചത് വി എം രാജു, വിക്രമൻ നായർ എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. സുഹൃത്ത് സംഘത്തിലെ ഒരാൾ കൂടി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് പ്രഭാത നടത്തത്തിന് ഇറങ്ങിയ ഇവരുടേ ദേഹത്തേക്ക് ലോറി പാഞ്ഞുകയറിയത് നൂറനാട്-ഭരണിക്കാവ് റോഡിലായിരുന്നു അപകടം. അമിത…

Read More

ഫൈനലിൽ മഞ്ഞ ജേഴ്‌സി ബ്ലാസ്റ്റേഴ്‌സിനില്ല; ആരാധകരും നിരാശയിൽ

  ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷം ഐഎസ്എൽ ഫൈനലിൽ പ്രവേശിച്ചതിന്റെ സന്തോഷത്തിലാണ് കേരളാ ബ്ലാസ്‌റ്റേഴ് ടീമും ആരാധകരും. ഇരുപാദ സെമികളിലുമായി 2-1ന് ജംഷഡ്പൂർ എഫ് സി തകർത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ കടന്നത്. ഇതിന് മുമ്പ് 2016ലായിരുന്നു മഞ്ഞപ്പടയുടെ ഫൈനൽ പ്രവേശനം. ഗോവയിലെ ഫത്തോർഡ സ്‌റ്റേഡിയത്തിൽ മാർച്ച് 20ന് ഹൈദരാബാദ് എഫ് സിയോടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കലാശപ്പോര് അതേസമയം ആരാധകരിൽ നിരാശയുണ്ടാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫൈനൽ മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് മഞ്ഞ ജേഴ്‌സി അണിയനാകില്ലെന്നാണ് സൂചന….

Read More

അന്ധവിദ്യാർഥിനിയെ പീഡിപ്പിച്ചു, കേസ് ഒതുക്കി തീർക്കാനും ശ്രമം; സ്‌കൂൾ വാച്ചർ അറസ്റ്റിൽ

  ഇടുക്കി തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത അന്ധവിദ്യാർഥിനിയെ പീഡിപ്പിക്കുകയും പണം നൽകി കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ അന്ധവിദ്യാലയം വാച്ചർ അറസ്റ്റിൽ. ഒരു വർഷത്തിന് ശേഷമാണ് സ്ഥാപനത്തിലെ വാച്ചറായ രാജേഷ് അറസ്റ്റിലായത്. പീഡനത്തിന് ശേഷം ഇയാൾ കുട്ടിയുടെ ബന്ധുക്കളെയും സാക്ഷികളെയും വരുതിയിലാക്കി കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചിരുന്നു. തെളിവുകൾ നശിപ്പിക്കണമെന്ന് പെൺകുട്ടിയുടെ സഹോദരനോട് രാജേഷ് ആവശ്യപ്പെടുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. സംഭവമറിഞ്ഞിട്ടും സ്‌കൂൾ ജീവനക്കാരനെതിരെ നടപടിയെടുക്കാതെ സംരക്ഷിക്കാനായിരുന്നു മാനേജ്‌മെന്റിന്റെ ശ്രമം. ഒരു വർഷം മുമ്പായിരുന്നു പീഡനം. വിവരം…

Read More

കൊല്ലം ചടയമംഗലത്ത് 20കാരിയെ വീട്ടുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  കൊല്ലം ചടയമംഗലത്ത് 20കാരി തൂങ്ങിമരിച്ച നിലയിൽ. അക്കോണം സ്വദേശി ബിസ്മിയെയാണ് വീട്ടുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുമ്പാണ് ബിസ്മിയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് ആലിഫ് ഖാനും ബിസ്മിയുടെ വീട്ടിലായിരുന്നു താമസം പേരടത്ത് ഹോട്ടൽ നടത്തുകയാണ് ആലിഫ് ഖാൻ. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്തു. ചടയമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത

  സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുപടിഞ്ഞാറൻ ബംഗൾ ഉൾക്കടലിൽ ന്യൂനമർദം നിലനിൽക്കുന്നതിനാലാണ് മഴ സാധ്യത. മധ്യ തെക്കൻ കേരളത്തിലാണ് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ത്തി രുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനമുള്ളത്. ഇതിൽ ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും.  

Read More